

തൃശൂര്‍: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംപി. പരിപ്പല്ല, അരിയല്ല, പഴപ്പായസം കൊണ്ടുവന്നു കൊടുക്കാന്‍ ശ്രമിച്ചാലും ബിജെപി തൃശൂരില്‍ വിജയിക്കില്ലെന്ന് പ്രതാപന്‍ പറഞ്ഞു.
അമിത് ഷാ നേരിട്ടാണ് തൃശൂരിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നാണ് അറിയുന്നത്. എത്ര കോര്‍പ്പറേറ്റ് പണം ഒഴുകിയാലും തൃശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്കു പോവും.
ടി.എന്‍ പ്രതാപന്‍ നയിക്കുന്ന
'വെറുപ്പിനെതിരെ സ്‌നേഹ സന്ദേശയാത്ര'
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 5 വരെ
ടി.എന്‍ പ്രതാപന്‍ എം.പി നയിക്കുന്ന 'വെറുപ്പിനെതിരെ സ്‌നേഹ സന്ദേശയാത്ര' ഈ മാസം 20മുതല്‍ മാര്‍ച്ച് 5 വരെ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കും. 20ന് വൈകിട്ട് മൂന്ന് മണിക്ക് വടക്കേക്കാട് എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പദയാത്ര ഉദ്ഘാടനം ചെയ്യും.
21ന് വടക്കേക്കാട്, 22 നാട്ടിക, 23 പാവറട്ടി , 24 കാട്ടൂര്‍, 25 തൃശൂര്‍, 26 പാണഞ്ചേരി, 27 ഗുരുവായൂര്‍, 28 മണലൂര്‍ , 29 ഇരിങ്ങാലക്കുട, മാര്‍ച്ച് 01 അളഗപ്പനഗര്‍, മാര്‍ച്ച് 2 ചേര്‍പ്പ്, മാര്‍ച്ച് 3 അയ്യന്തോള്‍, മാര്‍ച്ച് 4 ഒല്ലൂര്‍, മാര്‍ച്ച് 5 പുതുക്കാട് എന്നിവിടങ്ങളിലാണ് ബ്ലോക്ക്തല പദയാത്രകള്‍ നടക്കുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം സുധീരന്‍, കെ മുരളീധരന്‍ എം.പിമാരായ ശശി തരൂര്‍,അബ്ദുസമദ് സമദാനി,ബെന്നി ബെഹനാന്‍, എന്‍.കെ പ്രേമചന്ദ്രന്‍ ഹൈബി ഈഡന്‍ , രമ്യ ഹരിദാസ്,എ.ഐ.സി.സി സെക്രട്ടറിമാരായ വി.സി വിഷ്ണുനാഥ് എം.എല്‍.എ, റോജി എം ജോണ്‍ എം.എല്‍.എ, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ധീഖ്, ഷാഫി പറമ്പില്‍ എം.എല്‍.എ സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ യാത്ര ഉദ്ഘാടനം ചെയ്യും.
സ്‌നേഹ സന്ദേശ യാത്രയുടെ സന്ദേശ ഗീതങ്ങള്‍ കഴിഞ്ഞ ദിവസം പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പുറത്തിറക്കിയിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, ഹരിനാരായണന്‍ എന്നിവരെഴുതി ശ്യാംധര്‍മ്മന്‍ സംഗീത സംവിധാനം നിര്‍വഹിച്ചതാണ് ഇതിലെ ഗാനങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
