'സുരക്ഷയാണ് പ്രധാനം'; ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്- ഹീറോ മോട്ടോര്‍കോര്‍പ് റോഡ് സുരക്ഷാ പ്രചാരണത്തിന് തുടക്കം

റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പുമായി സഹകരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിക്കുന്ന ദ്വിദിന റോഡ് സുരക്ഷാ പ്രചാരണത്തിന് കൊച്ചി മേഖലയില്‍ തുടക്കമായി
ROAD SAFETY
ജില്ലാ കലക്ടർ എൻഎസ്‌കെ ഉമേഷ് പരിപാടിയുടെ ഫ്ലാ​ഗ് ഓഫ് കർമം നിർവഹിക്കുന്നുടിപി സൂരജ്/ എക്സ്പ്രസ്
Updated on
2 min read

കൊച്ചി: റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പുമായി സഹകരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിക്കുന്ന ദ്വിദിന റോഡ് സുരക്ഷാ പ്രചാരണത്തിന് കൊച്ചി മേഖലയില്‍ തുടക്കമായി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് രാജ്യവ്യാപകമായി നടത്തുന്ന കാമ്പെയ്‌നിന്റെ ഭാഗമായി കലൂര്‍ സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂളില്‍ എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷും ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ എറണാകുളം എംഎല്‍എ ടി ജെ വിനോദും പരിപാടികള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

'your safety our priority' എന്ന ടാഗ് ലൈനിലുള്ള പരിപാടിയുടെ ആദ്യ ദിവസമായ ചൊവ്വാഴ്ച, കൊച്ചിയില്‍ നടന്ന മൂന്ന് വ്യത്യസ്ത പരിപാടികളിലായി 500 ഓളം ഹെല്‍മെറ്റുകള്‍ വിതരണം ചെയ്തു. റോഡ് സുരക്ഷയുടെ പ്രാധാന്യവും ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഹെല്‍മെറ്റ് വഹിക്കുന്ന പങ്കും ചടങ്ങില്‍ സംസാരിച്ച എന്‍എസ്‌കെ ഉമേഷ് എടുത്തുപറഞ്ഞു.'നമ്മളെല്ലാം തികഞ്ഞ റൈഡര്‍മാരല്ല, നമ്മുടെ തെറ്റല്ലെങ്കില്‍ കൂടിയും അപകടങ്ങള്‍ സംഭവിക്കാം. എന്നാല്‍ ഞങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.'- എറണാകുളം ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റസിഡന്റ് എഡിറ്റര്‍ (കേരളം) കിരണ്‍ പ്രകാശ് എം എസ്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് കേരള ജനറല്‍ മാനേജര്‍ പി വിഷ്ണു കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ കൊച്ചി ഓഫീസില്‍ നടന്ന മറ്റൊരു ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഹെല്‍മറ്റ് കൈമാറി.

ഭാവിതലമുറയായ വിദ്യാര്‍ഥികള്‍ റോഡുകളിലെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഉമേഷ് ആവശ്യപ്പെട്ടു. 'ഇതാണ് സ്‌കൂളില്‍ ഇത്തരത്തിലുള്ള പ്രചാരണം നടത്താന്‍ കാരണം. വിദ്യാര്‍ത്ഥികള്‍ പതിവായി പത്രങ്ങള്‍ വായിക്കുകയും സമകാലിക സംഭവങ്ങളെക്കുറിച്ച് അപ് ടു ഡേറ്റ് ചെയ്യുകയും വേണം,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു പ്രചാരണവുമായി എത്തിയ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. റോഡ് സുരക്ഷയെക്കുറിച്ച് സമൂഹത്തില്‍ അവബോധം പ്രചരിപ്പിക്കാന്‍ സാധ്യമായ എല്ലാ അവസരങ്ങളും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എപ്പോഴും വിനിയോഗിക്കാറുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച പി വിഷ്ണു കുമാര്‍ പറഞ്ഞു. ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം റെയ്ന്‍ കോട്ട് വിതരണം ചെയ്തതും വിഷ്ണു കുമാര്‍ ഓര്‍മ്മിപ്പിച്ചു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ വായനാശീലം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജില്ലാ കലക്ടര്‍ പറഞ്ഞ വാക്കുകളോട് യോജിച്ച വിഷ്ണു കുമാര്‍, പത്രത്തിന്റെ കോപ്പികള്‍ സ്‌കൂളില്‍ സൗജന്യമായി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഓഫീസില്‍ നടന്ന പരിപാടിയില്‍ എക്സ്പ്രസ് ഹൗസിന് പുറത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടന്ന ഇരുചക്രവാഹന റാലി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുദര്‍ശന്‍ കെ എസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രചാരണം വന്‍ വിജയമെന്ന് മുഖ്യമന്ത്രി

റോഡ് സുരക്ഷാ കാമ്പെയ്ന്‍ വന്‍ വിജയമാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. കേരളത്തിലെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'റോഡ് സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജീവന്‍ സംരക്ഷിക്കുന്നതിനുമായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് 'റൈഡ് സേഫ് കാമ്പെയ്ന്‍' സംഘടിപ്പിക്കുന്നുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്,'- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ROAD SAFETY
വിളിച്ച് കോൾ മെർജ് ചെയ്യാൻ ആവശ്യപ്പെട്ടോ?, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com