പ​ര​മാ​വ​ധി വേ​ഗം 50 മതി, സ്പീഡ് ​ഗവർണർ നിർബന്ധം, ജിപിഎസ് സംവിധാനം; സ്കൂൾ വാഹനങ്ങൾക്ക് കർശന നിർദേശം

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തി​രു​വ​ന​ന്ത​പു​രം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. പ​ര​മാ​വ​ധി വേ​ഗം 50 കി​ലോ​മീ​റ്റ​റി​ൽ നി​ജ​പ്പെ​ടു​ത്തി​യ സ്പീ​ഡ് ഗവർണറുകൾ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​ക്കി. സ്കൂ​ൾ മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​ർ വേ​ഗത്തിൽ മാത്രമേ സഞ്ചരിക്കാവൂ. മ​റ്റ് റോ​ഡു​ക​ളി​ൽ പ​ര​മാ​വ​ധി 50 കി​ലോ​മീ​റ്റർ.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നോ അ​മി​ത​വേ​ഗ​ത്തി​നോ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടിച്ചതിനോ മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കോ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​ക​രു​ത് വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ എന്ന് നിർദേശത്തിൽ പറയുന്നു.വാ​ഹ​ന​ങ്ങ​ളി​ൽ ജിപിഎ​സ്​ സം​വി​ധാ​നം ഉറപ്പാക്കണം. ഇ​വ സു​ര​ക്ഷ മി​ത്ര സോ​ഫ്​​റ്റ്​​വെ​യ​റു​മാ​യി നിർബന്ധമായി ബ​ന്ധി​പ്പി​ച്ചിരിക്കണം. സ്കൂ​ൾ മാ​നേ​ജ്മെ​ൻറി​നും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളെ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ‘വി​ദ്യാ വാ​ഹ​ൻ’ എ​ന്ന മൊ​ബൈ​ൽ ആ​പ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് ​മു​മ്പ്​ ത​ന്നെ വാ​ഹ​ന​ത്തി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​ക്ക​ണം. വാ​തി​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ന് തു​ല്യ​മാ​യ ഡോ​ർ അ​റ്റ​ൻ​ഡ​ർ​മാ​ർ  എ​ല്ലാ സ്കൂ​ൾ ബ​സി​ലും വേ​ണം. സീ​റ്റി​ങ്​ ക​പ്പാ​സി​റ്റി അ​നു​സ​രി​ച്ച് മാ​ത്ര​മേ കു​ട്ടി​ക​ളെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​വൂ. 12 വ​യ​സ്സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണെ​ങ്കി​ൽ ഒ​രു സീ​റ്റി​ൽ ര​ണ്ടു​പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാം. 

ഓ​രോ ട്രി​പ്പി​ലും യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ പേ​ര്, ക്ലാ​സ്, അ​ഡ്ര​സ്സ് ബോ​ർ​ഡി​ങ്​ പോ​യ​ൻ​റ് , ര​ക്ഷാ​ക​ർ​ത്താ​വി​ന്റെ പേ​ര്, വി​ലാ​സം, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ലി​സ്റ്റ് ലാ​മി​നേ​റ്റ് ചെ​യ്ത് വാ​ഹ​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ഓ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലും എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും യാ​ത്രാ മാ​ർ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണം. ഇ​വ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പൊലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണമെന്നും നിർദേശത്തിൽ പറയുന്നു.

വാ​ഹ​ന​ത്തി​ന്റെ പി​റ​കി​ൽ വാ​ഹ​ന​ത്തി​ന്റെ സീ​റ്റി​ങ്​ ക​പ്പാ​സി​റ്റി രേ​ഖ​പ്പെ​ടു​ത്ത​ണം.സ്കൂ​ളി​ൻറെ പേ​രും ഫോ​ൺ ന​മ്പ​റും വാ​ഹ​ന​ത്തി​ൻറെ ഇ​രു​വ​ശ​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.ഓ​രോ വാ​ഹ​ന​ത്തി​ലും ഒ​രു അ​ധ്യാ​പ​ക​നെ​യോ അ​ന​ധ്യാ​പ​ക​നെ​യോ റൂ​ട്ട് ഓ​ഫി​സ​റാ​യി നി​യോ​ഗി​ക്ക​ണം. ഡ്രൈ​വ​ർ​ക്ക് കു​റ​ഞ്ഞ​ത് 10 വ​ർ​ഷ​ത്തെ​യെ​ങ്കി​ലും ഡ്രൈ​വി​ങ്​ പ​രി​ച​യം വേ​ണം. പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക്ക് അ​ത്യാ​വ​ശ്യ​മാ​യ എ​ല്ലാ മ​രു​ന്നു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ് സൂ​ക്ഷി​ക്ക​ണം. വാ​ഹ​ന​ത്തി​ന​ക​ത്ത് ഫ​യ​ർ എ​ക്സ്റ്റി​ങ്ങ്യൂ​ഷ​ർ എ​ല്ലാ​വ​ർ​ക്കും കാ​ണാ​വു​ന്ന രീ​തി​യി​ലും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​ൽ എ​ടു​ത്ത്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലും ഘ​ടി​പ്പി​ക്ക​ണം.വാ​ഹ​ന​ത്തി​ന്റെ പി​റ​കി​ൽ ചൈ​ൽ​ഡ് ലൈ​ൻ (1098) പൊ​ലീ​സ് (100) ആം​ബു​ല​ൻ​സ് (102) ഫ​യ​ർ​ഫോ​ഴ്സ് (101), ബ​ന്ധ​പ്പെ​ട്ട മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഓ​ഫി​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​രു​ടെ ഫോ​ൺ ന​മ്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്ക​ണമെന്നും നിർദേശത്തിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER