തിരുവനന്തപുരം: നാലാഴ്ച നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കും ആരോപണ വിവാദങ്ങള്‍ക്കുമൊടുവില്‍ വിധിയെഴുതി കേരളം. കനത്ത ചൂടിനെ അവഗണിച്ച് വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തിയപ്പോള്‍ വോട്ടിങ് കുതിച്ചു. പല ഇടങ്ങളിലും പോളിങ് 80 ശതമാനം കടന്നു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. .കണ്ണൂർ: പേരാവൂർ നിയോജകമണ്ഡലത്തിലെ 85ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യുപി സ്കൂളില്‍ യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ നായ്ക്കുരണ പൊടി വിതറിയാണ് അക്രമിച്ചത്..തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംങ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേര്‍ന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു. ചുരുങ്ങിയ പ്രചാരണ സമയത്തിനിടയിലും കടുത്ത വേനല്‍ച്ചൂട് അവഗണിച്ച് പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആവേശം ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ മറികടന്ന് പോളിങ് ബൂത്തുകളിലെത്തിയ ജനങ്ങള്‍ കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..തൃശ്ശൂര്‍: ചൂണ്ടുവിരലില്‍ മുറിവേറ്റയിനാല്‍ യുവതിക്ക് വോട്ട് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം. തൃശ്ശൂര്‍ മണ്ഡലത്തില്‍കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. തൃശ്ശൂര്‍ കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ എന്ന യുവതിക്കാണ് വോട്ട് നിഷേധിക്കപ്പെട്ടത്. .തിരുവനന്തപുരം: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. ഒരു തരം, രണ്ടു തരം, മൂന്നു തരം യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്നും എ കെ ആന്റണി പ്രതികരിച്ചു. തിരുവനന്തപുരത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates