ന്യൂഡല്‍ഹി: വനിതാ സംവരണത്തിന്റെ പേരില്‍ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ലോക്സഭാ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം. വനിതാ സംവരണ ബില്ലിനെ തത്വത്തില്‍ അംഗീകരിക്കുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ അത് നടപ്പിലാക്കുന്ന രീതി തെറ്റാണെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഇതിനെതിരെ പോരാടുമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു..കൊച്ചി: ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ ഒഴിവാക്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്റെ പരാതിയെ തുടര്‍ന്നാണ് ശോഭയ്ക്കെതിരായ പാര്‍ട്ടി നടപടിയെന്നാണ് വിവരം. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വം ശോഭയെ അതൃപ്തി അറിയിച്ചിരുന്നു..കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയില്‍. കോളജ് പ്രവര്‍ത്തിക്കുന്നത്. മിച്ചഭൂമിയിലെന്ന് കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡാണ് കണ്ടെത്തിയിരിക്കുന്നത്. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടണമെന്നു കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് ബോര്‍ഡ് ചെയര്‍മാനായ ഡെപ്യൂട്ടി കലക്ടര്‍ ഇ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇടക്കാല ഉത്തരവിട്ടിരുന്നു. സ്ഥലം കണ്ടുകെട്ടുന്നതിന് ഒരു വര്‍ഷക്കാലമെങ്കിലും ആവശ്യമായതിനാല്‍ സമയം അനുവദിക്കുന്നതിനു ഹൈക്കോടതിയെ സമീപിക്കുന്നതിന് ചെയര്‍മാനെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്..ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന കേസില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് പറയുക കോടതിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. യുവതി പ്രവേശന വിലക്കിനെ പിന്തുണയ്ക്കുന്നവരുടെ വാദം കേള്‍ക്കാതെ വിലക്ക് റദ്ദാക്കുന്നതെങ്ങനെയെന്ന് ജസ്റ്റിസ് എംഎം സുന്ദരേഷ് ആരാഞ്ഞു..തിരുവനന്തപുരം: മണ്ഡല പുനര്‍നിര്‍ണയം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ധൃതിയില്‍ നടത്താന്‍ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്‌കാരം എന്ന നിലയില്‍ ചുരുക്കി കാണാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്താതെയാണ് ഇത്തരം നിര്‍ണായക വിഷയത്തില്‍ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates