പാലക്കാട്: ബലാത്സംഗക്കേസില്‍ 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെത്തിയാണ് രാഹുല്‍ വോട്ടുചെയ്തത്. എംഎല്‍എ വാഹനത്തിലാണ് രാഹുല്‍ എത്തിയത്..കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഇന്ന് വിധിയെഴുത്ത് നടന്നത്. രാവിലെ 7 മണിയ്ക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 മണിയോടെ അവസാനിച്ചു. .കൊച്ചി: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ അപ്പീല്‍. രാഹുലിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും രാഹുലിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലില്‍ പറയുന്നു. .കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്. അത് അങ്ങനെ തന്നെയാണ് നല്‍കേണ്ടത്. അതില്‍ ഒരു തെറ്റുമില്ല. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നു വിഡി സതീശന് പറഞ്ഞു..ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു പൂര്‍വ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹി വിചാരണ കോടതിയാണ് രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചത്. 16 മുതല്‍ 29 വരെയാണ് ജാമ്യ കാലാവധി. 14 ദിവസത്തേക്കാണ് ഇടക്കാല ജാമ്യം. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates