തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ (railway lines)ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമായേക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി എക്സിലൂടെ അറിയിച്ചതാണിത്..ബംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിന്റെ (Royal Challengers Bengaluru)വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്നു പേര് മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമിപത്തുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടാണ് മരണം ഉണ്ടായത്. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ടീമിന്റെ തുറന്ന വാഹനത്തിലെ റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു..മലപ്പുറം: താനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് വഞ്ചകനെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ (nilambur election)സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. മലപ്പുറം ജില്ലയെ മുഴുവന്‍ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അന്‍വര്‍ പറഞ്ഞു. മലപ്പുറം ജില്ലയെ അവഹേളിക്കാനാണ് ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. ഇക്കാര്യം മലയാള പത്രങ്ങളോട് പറയാതെ ഡല്‍ഹിയില്‍ പോയി പറഞ്ഞത് മുസ്ലീങ്ങളാണ് ദേശവിരുദ്ധ ശക്തിക്ക് പിന്നില്‍ എന്നുവരുത്തി തീര്‍ത്ത് ബിജെപിക്ക് ആയുധമുണ്ടാക്കിക്കൊടുക്കാനാണെന്ന് അന്‍വര്‍ പറഞ്ഞു..ന്യൂഡല്‍ഹി: 2026ന്റെ പുതുവര്‍ഷ സമ്മാനമായി ദേശീയപാത 66ന്റെ പണി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് (P A Muhammad Riyas). ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ദേശീയപാത നിര്‍മാണം പൂര്‍ത്തികരിക്കാനാകുമെന്ന് ഗഡ്കരി ഉറപ്പുനല്‍കിയതായും മന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു..നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ക്ഷേമപെന്ഷന് കുടിശ്ശിക വിതരണം ചെയ്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് (V D Satheesan). പാവപ്പെട്ടവര്‍ പെന്ഷന് തുകയ്ക്കായി കാത്തുനില്ക്കുമ്പോള് അതുകൊടുക്കരുതെന്ന് പറയാന്‍ ആര്‍ക്കെങ്കിലും ആകുമോ?. എന്നാല്‍ പാവപ്പെട്ടവന്റെ കഷ്ടപ്പാടിനെയും ദുരിതത്തെയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് ചൂണ്ടിക്കാണിക്കുമെന്നും സതീശന് പറഞ്ഞു. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates