തൊടുപുഴ: രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് പിസി ജോര്‍ജ്. ദൈവവിശ്വാസമില്ലെന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ച് നേരം നമസ്കരിക്കുകയായിരുന്നെന്നും പി സി ജോര്‍ജ് പറഞ്ഞു..തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെതിരെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു ഉദ്ഘാടകന്‍.പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐയും കെഎസ്യുവും പ്രതിഷേധവുമായി രംഗത്തെത്തിയത്..കൊച്ചി: മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആകെ റജിസ്റ്റര്‍ ചെയ്ത 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു..ന്യൂഡല്‍ഹി: ബഹിരാകാശത്തുനിന്ന് ഹിന്ദിയില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി ശുഭാംശു ശുക്ലയുടെ സന്ദേശം. പേടകം ബഹിരാകാശത്തു എത്തിയതിനു പിന്നാലെയാണ് ശുഭാംശുവിന്റെ സന്ദേശമെത്തിയത്. ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായി ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ശുഭാംശു ഉള്‍പ്പെടെ നാലുപേര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്ര തിരിച്ചു.ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശി തരൂരും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. തരൂരിന്റെ മോദി സ്തുതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെ രംഗത്തെത്തി. ചിലര്‍ക്ക് മോദിയാണ് വലുതെന്നും അവരെ സംബന്ധിച്ചിടത്തോളം രാജ്യം രണ്ടാമതാണ് എന്നുമുള്ള ഖാര്‍ഗെയുടെ പരാമര്‍ശം ശശി തരൂരിനെ ഉന്നം വച്ചാണെന്ന ചര്‍ച്ചകള്‍ക്കിടെയാണ് രംഗം കൊഴുപ്പിച്ച് തിരുവനന്തപുരം എംപിയും രംഗത്തെത്തിയത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates