'വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ ജാമ്യഹര്‍ജി നല്‍കി, ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

Top news today
top news

1. 'ഹാബിച്വല്‍ ഒഫന്‍ഡര്‍, യുവതിയുടെ ജീവനു പോലും ഭീഷണി'; രാഹുല്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്‌ഐആര്‍

Rahul mamkootathil
Rahul mamkootathilഫയൽ

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്‌ഐആര്‍. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കാമസംതൃപ്തി അടയുക എന്ന ലക്ഷ്യത്തോടെയാണ് സമൂഹമാധ്യമം വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി. ഒരുമിച്ച് ജീവിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ചൂഷണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


2. 'യാതൊരു ഉളുപ്പുമില്ല'; രാഹുലിലൂടെ പുറത്തുവരുന്നത് കോണ്‍ഗ്രസ്സിന്റെ ജീര്‍ണ്ണാവസ്ഥ: എം വി ഗോവിന്ദന്‍

Govindan
MV Govindan

3. 'ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാത്തവര്‍ എങ്ങനെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കും'; സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് അമിത് ഷാ

Union Minister Amit Shah
Union Minister Amit Shah

തിരുവനന്തപുരം: ശബരമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കേരള സന്ദര്‍ശനത്തിനിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്ക് ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയില്ല. ശബരിമലയിലെ സ്വര്‍ണ്ണ മോഷണം കേരളത്തിലെ ജനങ്ങളുടെ മാത്രമല്ല, രാജ്യത്തുടനീളമുള്ള ഭക്തരുടെയും ആശങ്കയാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എഫ്ഐആര്‍ കണ്ടിരുന്നു. അത് തയ്യാറാക്കിയ രീതി പ്രതികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണെന്നും അമിത് ഷാ ആരോപിച്ചു.


4. വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

Rahul Mamkootathil
Rahul Mamkootathilഫയൽ

5. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് പുറത്ത്; തിരുവല്ലയിലെ ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം

Rahul Mamkootathil
രാഹുല്‍ മാങ്കൂട്ടത്തില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com