കൊച്ചി: തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്നും നടപടികള്‍ ഹൈക്കോടതിയുടെ അറിവോടെയെന്നും റിപ്പോര്‍ട്ട്. എല്ലാ നടപടികളും പാലിച്ച് ഹൈക്കോടതിയുടെ അനുമതിയേടെയാണ് വാജിവഹനം കൈമാറിയതെന്നാണ് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 മാര്‍ച്ചിലാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. വാജിവാഹന കൈമാറ്റം അടക്കം എല്ലാം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കൊടിമര നിര്‍മ്മാണ പ്രവൃത്തി മാതൃകാപരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. .കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലുള്ള പ്രതി മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ നിന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ആശുപത്രി മാറ്റം. ശങ്കരദാസിനെ മെഡിക്കല്‍ കോളജിലെ ഹൃദ് രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ചു..പത്തനംതിട്ട; മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യം തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. കേസില്‍ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി. ബന്ധം ഉഭയസമ്മതപ്രകാരമെന്ന രാഹുലിന്റെ വാദം നിലനില്‍ക്കില്ല. അന്വേഷണത്തോട് രാഹുല്‍ ഇതുവരെ സഹകരിച്ചിട്ടില്ലെന്നും ജാമ്യം നല്കിയാല് ഇരയുടെ ജീവന് അപകടത്തിലാക്കുമെന്നും കോടതി പറഞ്ഞു. .കൊല്‍ക്കത്ത: ഇന്ത്യയിലെ പുതിയ തലമുറ ബിജെപിയുടെ വികസന മാതൃകയില്‍ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലെ വിജയം മോദി ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ബംഗാളില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും മോദി പറഞ്ഞു. .ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയ്ക്കടുത്തുള്ള ഹൗറയെ ഗുവാഹത്തിയിലെ കാമാഖ്യ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനാണ് ട്രാക്കിലായത്. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates