'ബോഡി ഷെയ്മിങ് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല'; പുലിക്കളി വിവാദത്തിൽ മന്ത്രി പിസി വിഷ്ണുനാഥ്

നാടകം ആവശ്യപ്പെടുന്ന രീതിയിലാണ് കലാകാരന്മാർ വേദിയിലേക്ക് എത്തുന്നതെന്നും അത് പൂർണ്ണമായും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മന്ത്രി
പിസി വിഷ്ണുനാഥ്
പിസി വിഷ്ണുനാഥ്
Edited By:
Updated on
1 min read

തിരുവനന്തപുരം: ഓണക്കാലത്തെ ആവേശമായ തൃശൂരിലെ പുലിക്കളിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ശക്തമായ നിലപാടുമായി ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. പുലിക്കളി കലാകാരന്മാരുടെ ശരീരത്തെ പരിഹസിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേർന്നതല്ലെന്നും ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. പുലിക്കളി സംഘങ്ങൾക്കുള്ള സർക്കാർ ധനസഹായം ഇത്തവണ മുതൽ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുലിക്കളി പ്രകടനങ്ങളിലെ ശരീരഘടനയെ "ഓക്കാനം ഉണ്ടാക്കുന്ന കലാവികൃതി" എന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിച്ചതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. സംഭവം കലാകാരന്മാർക്കിടയിൽ അമർഷത്തിന് ഇടയാക്കുകയും വ്യാപക വിമർശനമുയർന്നതോടെ ശ്രീരാമൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിവാദ പരാമർശം പുലിക്കളി കലാകാരന്മാർക്ക് വലിയ മനോവിഷമമുണ്ടാക്കിയതായി മന്ത്രി പി.സി. വിഷ്ണുനാഥ് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. മനുഷ്യരെ അവരുടെ ശരീരത്തിന്റെയോ ബാഹ്യരൂപത്തിന്റെയോ പേരിൽ അധിക്ഷേപിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. കാര്യങ്ങളെ വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്ന് നോക്കിക്കാണാൻ പഠിപ്പിച്ച പ്രിയപ്പെട്ട വികെ ശ്രീരാമനിൽ നിന്നാണ് ഇത്തരം ഒരു പ്രതികരണം ഉണ്ടായതെന്നത് ഏറെ വിഷമിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിനെതിരെ നടക്കുന്ന സദാചാര സൈബർ ആക്രമണങ്ങളിൽ നാടകപ്രവർത്തകരെ പൂർണ്ണമായി പിന്തുണച്ച് സാംസ്കാരിക മന്ത്രി. നാടകം ആവശ്യപ്പെടുന്ന രീതിയിലാണ് കലാകാരന്മാർ വേദിയിലേക്ക് എത്തുന്നതെന്നും അത് പൂർണ്ണമായും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ എപ്പോഴും നാടക പ്രവർത്തകർക്കൊപ്പമാണെന്നും കലാരംഗത്തെ ഇത്തരം കടന്നാക്രമണങ്ങളെ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കലാകാരന്മാർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

Summary

Tourism Minister P.C. Vishnunadh has condemned the recent controversy surrounding the traditional folk art 'Pulikali', describing the remarks that triggered the row as unacceptable body-shaming in a civilized society.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com