കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരാള്‍ മരിച്ചു

കണ്ണൂര്‍ സ്വദേശികള്‍ ആണ് ബസില്‍ ഉണ്ടായിരുന്നത്
kottyam bus accident
Kottayam bus accident
Updated on
1 min read

കോട്ടയം: കുറുവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡ് വഴി തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ ഇരിട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഇരിട്ടി സ്വദേശി സിന്ധുവാണ് അപകടത്തില്‍ മരിച്ചത്. കണ്ണൂര്‍ സ്വദേശികള്‍ ആണ് ബസില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച വെളുപ്പിന് രണ്ട് മണിയോടെ ആയിരുന്നു അപകടം.

kottyam bus accident
സംസ്ഥാനത്ത് ഇന്നും തീവ്രമഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ

ചെങ്കലയില്‍ പള്ളിക്ക് സമീപമായിരുന്നു അപകടം. വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിയിയുകകയായിരുന്നു. ബസ് ചെരിഞ്ഞുവീണ വശത്തുണ്ടായവരാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗവും. സിന്ധുയും ഈവശത്തിരുന്നായിരുന്നു യാത്ര ചെയ്തിരുന്നത് എന്നാണ് വിലയിരുത്തല്‍.

kottyam bus accident
സംസ്ഥാനത്ത് ഇന്നും തീവ്രമഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ

49 ഓളം പേരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ള ആരോഗ്യ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

Summary

One person died in an accident in which a tourist bus overturned in Kuruvilangad Kottayam. The deceased has been identified as Sindhu, a native of Iritty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com