കേരളത്തിലേക്ക് തോക്ക് കടത്തി; ടിപി കേസ് പ്രതി കര്‍ണാടക പൊലിസിന്റെ കസ്റ്റഡിയില്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് രജീഷിനെ ബംഗളൂരുവില്‍ നിന്നെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
ടികെ രജീഷ്/ ടെലിവിഷന്‍ ചിത്രം
ടികെ രജീഷ്/ ടെലിവിഷന്‍ ചിത്രം
Updated on
1 min read

കണ്ണൂര്‍:കേരളത്തിലേക്ക് തോക്ക്  കടത്തിയ കേസില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടികെ രജീഷിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് രജീഷിനെ ബംഗളൂരുവില്‍ നിന്നെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ നിര്‍ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയ കേസിലാണ് പൊലീസ് നടപടി.


കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ടികെ രജീഷിന്റെ നിര്‍ദേശ പ്രകാരമാണ് തോക്ക് കൊണ്ടുവന്നതെന്ന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെത്തി കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com