

വടകര: ടി പി ചന്ദ്രശേഖരൻ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ കെ കെ രമ എംഎൽഎയുടെ ഔദ്യോഗിക ഫോൺ നമ്പറായി. ടി പിയുടെ 9447933040 എന്ന നമ്പർ എംഎൽഎയുടെ ഔദ്യോഗിക നമ്പറാവുന്ന കാര്യം ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് രമ പങ്കുവെച്ചത്. ഇതോടെ 9 വർഷങ്ങൾക്ക് ശേഷം വീണ്ടും ടിപിയുടെ ഫോൺ നമ്പര്‍ റിങ് ചെയ്തു തുടങ്ങി.
0496 2512020 എന്ന ഓഫിസ് നമ്പറിന് പുറമെയാണ് ടിപിയുടെ ഈ നമ്പരും കൂടി ഓഫിസ് ഉപയോഗത്തിന് സജ്ജമാക്കിയത്. 2012 മേയ് നാലിന് ടിപി കൊല്ലപ്പെട്ടതിന് ശേഷം പിന്നീട് കുറേക്കാലം ഈ നമ്പർ രമയുടെ കൈവശമുണ്ടായിരുന്നു. ഉപയോഗിച്ചില്ലെങ്കിലും റീച്ചാർജ് ചെയ്ത് നിലനിർത്തി. എന്നാൽ ഇടയ്ക്ക് റീച്ചാർജ് ചെയ്യാതെ വന്നതോടെ നമ്പർ മറ്റൊരാൾക്ക് ബിഎസ്എൻഎൽ അനുവദിച്ചു. 2020ൽ ഈ നമ്പർ ആരും ഉപയോഗിക്കുന്നില്ലെന്ന് മനസ്സിലായതോടെ ഈ നമ്പറിനായി അപേക്ഷിച്ച് രമ ബിഎസ്എൻഎല്ലിനെ സമീപിച്ചു.
ഈ നമ്പർ എം.എൽ.എ.യുടെ ഔദ്യോഗിക ഫോണാക്കാമെന്ന ആശയം പങ്കുവെച്ചത് മകൻ അഭിനന്ദാണെന്ന് രമ പറഞ്ഞു.'' ഈ നമ്പറിൽ ആരുവിളിച്ചാലും ഏതു പാതിരാത്രിയിലും ടിപിയെ കിട്ടുമായിരുന്നു. ഇതേ നമ്പർതന്നെ എംഎൽഎയുടെ ഔദ്യോഗിക നമ്പറാകുന്നതിൽ അഭിമാനമുണ്ട്. ഈ നമ്പറിൽ വിളിച്ചാൽ ടിപി വിളി കേൾക്കുമെന്ന് വിശ്വാസമുണ്ടെന്നും കെകെ രമ പറഞ്ഞു.
ഫെയ്സ്ബുക്ക് ലൈവിലൂടെ ടിപിയുടെ ഈ നമ്പർ പങ്കുവെച്ചതോടെ രമയ്ക്ക് കോളുകളുടെ പ്രവാഹമാണ്. ടിപിയെ അറിയുന്നവരും സുഹൃത്തുക്കളും പാർട്ടിപ്രവർത്തകരുമെല്ലാം ടിപിയുടെ പഴയ നമ്പറിലേക്ക് വിളിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates