വളവുകള്‍ക്ക് വീതി കൂട്ടുന്നു; താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

വരും ദിവസങ്ങളില്‍ നിയന്ത്രണം തുടരുമെങ്കിലും തിങ്കളാഴ്ച മുതല്‍ പരിശോധനയും നിയന്ത്രണവും കൂടുതല്‍ കര്‍ശനമാക്കും
Thamarassery Churam
താമരശ്ശേരി ചുരം
Updated on
1 min read

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ റോഡ് നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിലെ കൊടുംവളവുകള്‍ വീതി കൂട്ടുന്ന പ്രവൃത്തിയുടെ ഭാഗമായാണ് നടപടി.

Thamarassery Churam
'ടീം സതീശനില്‍' ആരൊക്കെ?; മുസ്ലീംലീഗിന് ഏതൊക്കെ വകുപ്പുകള്‍?; പ്രഖ്യാപനം നാളെ

മള്‍ട്ടി ആക്സില്‍ ലോറികള്‍ക്കും ഭാരമേറിയ ചരക്ക് വാഹനങ്ങള്‍ക്കും പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിലെ 6, 7, 8 വളവുകളാണ് വീതി കൂട്ടുന്നത്. വരും ദിവസങ്ങളില്‍ നിയന്ത്രണം തുടരുമെങ്കിലും തിങ്കളാഴ്ച മുതല്‍ പരിശോധനയും നിയന്ത്രണവും കൂടുതല്‍ കര്‍ശനമാക്കും. ചുരം വഴി കടന്നുപോകേണ്ട മള്‍ട്ടി ആക്സില്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി തിരിഞ്ഞു പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Thamarassery Churam
മൂക്കാതെ പഴുത്ത നേതാവ്, എംപിയെ കൊണ്ട് ഡിസിസിക്ക് ഒരു ​ഗുണവുമില്ല; ഡീന്‍ കുര്യാക്കോസിനെതിരെ ഡിസിസി പ്രസിഡന്റ്- വിഡിയോ

ചുരത്തിലൂടെ കടന്നുപോകുന്ന മറ്റ് വാഹനങ്ങള്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നവീകരണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്നും വയനാട് കോഴിക്കോട് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.

Traffic regulations imposed at Thamarassery Churam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com