ഡോക്ടറെ കണ്ട് മടക്കം; ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ യുവതി കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

താമരശ്ശേരിയില്‍ ഡോക്ടറെ കാണിച്ച ശേഷം ഭര്‍ത്താവ് അബ്ദുല്‍ കരീം ഓടിച്ച സ്‌കൂട്ടറിന് പിറകിലിരുന്ന് മുബഷിറ വീട്ടിലേക്ക് മടങ്ങവെ ബുധനാഴ്ച വൈകീട്ടോടെയാണ് അപകടം.
road accident
road accidentപ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട്: താമരശ്ശേരിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ പെട്ട് ദാരുണാന്ത്യം. അണ്ടോണ വേങ്ങേരിമീത്തല്‍ മുബഷിറ ആണ് മരിച്ചത്. 44 വയസ്സായിരുന്നു. താമരശ്ശേരിയില്‍ ഡോക്ടറെ കാണിച്ച ശേഷം ഭര്‍ത്താവ് അബ്ദുല്‍ കരീം ഓടിച്ച സ്‌കൂട്ടറിന് പിറകിലിരുന്ന് മുബഷിറ വീട്ടിലേക്ക് മടങ്ങവെ ബുധനാഴ്ച വൈകീട്ടോടെയാണ് അപകടം.

road accident
സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി രമേശ് ചെന്നിത്തല

മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും അതേ ദിശയില്‍ ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് ഇടിയ്ക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

Tragic death for housewife after falling under bus while traveling with husband on scooter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com