

തൃശൂർ: ഷൊർണൂർ- തൃശൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മണ്ണ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും ഇടയിൽ അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപമാണ് മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്.
കഴിഞ്ഞ പ്രളയത്തിൽ വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് മേഖലയിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി സ്ഥാപിച്ച് മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയായിരുന്നു. ഈ ഭാഗത്താണ് വീണ്ടും ട്രാക്കിലേക്ക് മണ്ണ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മണ്ണിടിഞ്ഞത്.
നിലവിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റെയിൽവേ ജീവനക്കാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. തൃശൂരിൽ നിന്നു ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ ഗതാഗതം തടസപ്പെട്ടിട്ടില്ല. ഒരുഭാഗത്ത് മാത്രമാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്.
വൈകിയോടുന്ന ട്രെയിനുകൾ
ലോകമാന്യതിലക്- കൊച്ചുവേളി എക്സ്പ്രസ് (12201)
നിലമ്പൂർ റോഡ്- കോട്ടയം എക്സ്പ്രസ് (16325)
മംഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് (20633)
പാലക്കാട്- പുനലൂർ പാലരുവി എക്സ്പ്രസ് (16792)
പുനഃക്രമീകരിച്ചവ
തൃശൂരിൽ നിന്നു വൈകീട്ട് 5.35നു പുറപ്പെടേണ്ട തൃശൂർ- ഷൊർണൂർ ട്രെയിൻ (56623) വൈകീട്ട് 7.30നാണ് യാത്ര തുടങ്ങുക. രാത്രി 10.10നു പുറപ്പെടേണ്ട ഷൊർണൂർ- തൃശൂർ ട്രെയിൻ (56605) പുലർച്ചെ 1.10നാണ് എടുക്കുക.
Train traffic was disrupted due to a landslide near the Akamala railway overbridge between Vadakkancherry railway station and Mulloorkkara railway station.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates