നാളെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; കൊല്ലം - എറണാകുളം മെമു റദ്ദാക്കി, കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ ആലപ്പുഴ വഴി

train traffic on the Mavelikkara-Chengannur stretch
ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
Updated on
1 min read

തിരുവനന്തപുരം: ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. രാത്രി 9.05ന് പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു (66310) റദ്ദാക്കി. കോട്ടയം വഴിയുള്ള 8 ട്രെയിനുകള്‍ നാളെ ആലപ്പുഴ വഴി സര്‍വീസ് നടത്തും. ഇവയ്ക്കു അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍

12624 തിരുവനന്തപുരം ചെന്നൈ മെയില്‍ (സ്റ്റോപ്പുകള്‍ : ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍)

16312 തിരുവനന്തപുരം ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് (ആലപ്പുഴ, എറണാകുളം ജംക്ഷന്‍)

16319 തിരുവനന്തപുരം നോര്‍ത്ത് എസ്എംവിടി ബെംഗളൂരു ഹംസഫര്‍ (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷന്‍)

16629 തിരുവനന്തപുരം മംഗളൂരു മലബാര്‍ (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍)

22503 കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് (കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷന്‍)

16343 തിരുവനന്തപുരം രാമേശ്വരം അമൃത (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍)

16349 തിരുവനന്തപുരം നോര്‍ത്ത് നിലമ്പൂര്‍ രാജ്യറാണി (ഹരിപ്പാട്, അമ്പലപ്പുഴ,ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍)

16347 തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംക്ഷന്‍)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

14ന് 16327 മധുര ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

15ന് 16328 ഗുരുവായൂര്‍ മധുര എക്‌സ്പ്രസ് കൊല്ലത്ത് നിന്നു സര്‍വീസ് ആരംഭിക്കും.

14ന് 16366 നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

ഇന്നു വൈകിട്ട് ചെന്നൈയില്‍ നിന്നു പുറപ്പെട്ട തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695) നാളെ രാവിലെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും

14ന് 12696 തിരുവനന്തപുരംചെന്നൈ സൂപ്പര്‍ഫാസ്റ്റ് കോട്ടയത്തു നിന്ന് യാത്ര തുടങ്ങും (രാത്രി 8.05)

വൈകി ഓടുന്ന ട്രെയിനുകള്‍

14ന് പുറപ്പെടുന്ന തൂത്തുകുടിപാലക്കാട് പാലരുവി എക്‌സ്പ്രസ് 35 മിനിറ്റും തിരുവനന്തപുരംഎറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് 30 മിനിറ്റും വൈകും.

15ന് 66322 കൊല്ലംഎറണാകുളം മെമു 45 മിനിറ്റ് വൈകും

Summary

Train traffic on the Mavelikkara-Chengannur stretch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com