45 ശതമാനം വരെ അം​ഗപരിമിതിയുള്ളവർക്കും യാത്രാ പാസ്: മന്ത്രി ആന്റണി രാജു

നാൽപ്പത്തഞ്ച് ശതമാനംവരെ അംഗപരിമിതിയുള്ളവർക്ക് ബസുകളിൽ യാത്രാപാസ്‌ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
മന്ത്രി ആന്റണി രാജു/ ഫയല്‍
മന്ത്രി ആന്റണി രാജു/ ഫയല്‍
Updated on: 
1 min read

കണ്ണൂർ : നാൽപ്പത്തഞ്ച് ശതമാനംവരെ അംഗപരിമിതിയുള്ളവർക്ക് ബസുകളിൽ യാത്രാപാസ്‌ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കണ്ണൂരിൽ  ‘വാഹനീയം’ അദാലത്തിൽ തളിപ്പറമ്പ് സ്വദേശിനി സൽമാബിയുടെ അപേക്ഷ പരിഗണിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്‌. 

ഭർത്താവ് ഫിറോസ്ഖാനുവേണ്ടിയാണ്‌ സൽമാബി അദാലത്തിൽ പങ്കെടുത്തത്‌. ഇതുവരെ 50 ശതമാനം അംഗപരിമിതിയുള്ളവർക്കായിരുന്നു പാസ്.
വിനോദസഞ്ചാരത്തിന്‌ വാഹനം ബുക്കുചെയ്യുന്നവർ മോട്ടോർവാഹന വകുപ്പിനെ വിവരമറിയിക്കണം. ഉദ്യോഗസ്ഥർ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയതിനുശേഷമേ യാത്ര പുറപ്പെടാവൂ. വാഹനങ്ങളിൽ നിയമലംഘനമുണ്ടായാൽ ഉടമയ്‌ക്കൊപ്പം ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
 
വാഹനസാന്ദ്രതയേറിയിട്ടും കേരളത്തിൽ അപകടങ്ങൾ കുറയാൻ കാരണം മോട്ടോർവാഹനവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലാണ്. അമിതവേഗ മുന്നറിയിപ്പ് തത്സമയം വാഹന ഉടമയെ അറിയിക്കുന്ന സംവിധാനമുള്ള സംസ്ഥാനമാണിത്‌. വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ബസിന്റെ വേഗത സംബന്ധിച്ച് രണ്ടുതവണ  മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com