ഇടുക്കി സിഎച്ആർ ഭൂമിയിൽ വ്യാപക മരം മുറി; ഉടമയ്ക്കെതിരെ കേസ് (വിഡിയോ)

800ലധികം കാട്ടു മരങ്ങളാണ് മുറിച്ചത്
tree felling on Idukki CHR land; Case filed against owner
tree felling
Updated on
1 min read

തൊടുപുഴ: ഇടുക്കിയിൽ സിഎച്ആർ ഭൂമിയിൽ നിന്നു 800ലധികം കാട്ടു മരങ്ങൾ മുറിച്ച സംഭവത്തിൽ സ്ഥല ഉടമയ്ക്കെതിരെ വനംവകുപ്പ് കേസെടുത്തു. ശാന്തൻപാറ പേത്തൊട്ടിയിലാണ് വ്യാപകമായ മരംമുറി നടന്നത്. ആലപ്പുഴ സ്വദേശി റെജി വർഗീസിനെതിരെയാണു കേസ്.

റെജി വർഗീസിന്റെ ഉടമസ്ഥതയിൽ പേത്തൊട്ടി ഉച്ചിലുക്കുത്തിലുള്ള 43 ഹെക്‌ടർ സിഎച്ച്ആർ ഭൂമിയിലുൾപ്പെടുന്ന 40 ഏക്കർ സ്ഥലത്തു നിന്നാണ് മരങ്ങൾ മുറിച്ചത്. ഉടമ, സ്ഥലം അടിമാലി സ്വദേശിക്കു പാട്ടത്തിനു നൽകിയതാണ്. തുടർന്നായിരുന്നു മരംമുറി. സ്ഥലമുടമ പാട്ടക്കരാറിന്റെ പകർപ്പ് ഹാജരാക്കിയ സാഹചര്യത്തിൽ ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭൂമി പാട്ടത്തിനെടുത്ത ആളെയും മരം മുറിച്ച തൊഴിലാളികളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.

tree felling on Idukki CHR land; Case filed against owner
കരിപ്പൂരില്‍ 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പയ്യന്നൂര്‍ സ്വദേശിയായ യുവതി പിടിയില്‍

ഇവിടെ നിന്ന് മുറിച്ച 50 മെട്രിക് ടൺ കാട്ടുമരങ്ങൾ വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ മണ്ണു മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണിളക്കുകയും കുളം നിർമിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ഉപയോഗിച്ച 4 മണ്ണുമാന്തി യന്ത്രങ്ങളും വനംവകുപ്പ് പിടിച്ചെടുത്തു.

tree felling on Idukki CHR land; Case filed against owner
ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ജില്ലാ പൊലീസ് മേധാവികള്‍ക്ക് മാറ്റം
Summary

tree felling: The Forest Department has registered a case against the landowner for cutting down more than 800 wild trees from CHR land in Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com