

മലപ്പുറം: ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ എന്‍ കെ സുധീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി വി അന്‍വര്‍. കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുധീറിനെതിരായ നടപടിയെന്ന് അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മൂന്ന് വര്‍ഷത്തേക്ക് സുധീറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി അന്‍വര്‍ വ്യക്തമാക്കി.
എഐസിസി അംഗവും ദലിത് കോണ്‍ഗ്രസ് മുന്‍ നേതാവുമായിരുന്ന എന്‍ കെ സുധീര്‍ കോണ്‍ഗ്രസ് വിട്ട് അന്‍വറിനൊപ്പം വരുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുതലാണ്. അന്‍വറിന്റെ വലം കൈയായി പിന്നീട് സുധീര്‍. പി വി അന്‍വര്‍ നയിച്ച ഡിഎംകെയുടെ പിന്തുണയോടെ സുധീര്‍ ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
3,920 വോട്ടുകളാണ് ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സുധീര്‍ നേടിയത്. മുമ്പ് ആലത്തൂര്‍ ലോക്സഭാമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും എന്‍ കെ സുധീര്‍ മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറിപദം ഉള്‍പ്പെടെ വഹിച്ചിട്ടുള്ളയാളാണ് എന്‍ കെ സുധീര്‍.
Trinamool Congress state convener P V Anvar said that All India Trinamool Congress Thrissur District Chief Coordinator N K Sudheer has been expelled from the party.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
