സംസ്ഥാനത്ത് 215 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; അവലോകന യോഗം ഇന്ന്, കൂടുതല്‍ നിയന്ത്രണങ്ങളില്‍ തീരുമാനമെടുക്കും

സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


തിരുവനന്തപുരം:  കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകനയോഗം ചേരും. സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു.  

മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ബുധനാഴ്ച നടക്കും. പകൽ സമയത്തെ തിരക്ക് കുറയ്ക്കുകയാണ് അത്യാവശ്യമെന്ന അഭിപ്രായം ശക്തമാണ്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണോ എന്ന കാര്യം ചർച്ച ചെയ്യും. നാളെ ചേരുന്ന വിദഗ്ധ സമതിയോഗം നിലവിലെ സർക്കാർ നടപടികളിൽ വരുത്തേണ്ട മാറ്റങ്ങൾ തീരുമാനിക്കും.  

സംസ്ഥാനത്ത് രാത്രി പത്തുമുതൽ രാവിലെ ആറുവരെ കർഫ്യൂവും ആരംഭിച്ചു.  ദേശീയപാതകളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെ എറണാകുളത്ത് 39 ഉം കോഴിക്കോട് 32 ഉം തൃശൂരിൽ 29 ഉം പഞ്ചായത്തുകൾ മുഴുവനായി ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചു. കൊല്ലത്ത് 22 ഉം പത്തനംതിട്ടയിൽ 17 ഉം പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗൺ. 

അവശ്യ സാധനങ്ങളുടെ കടകൾ മാത്രമാവും ഇവിടങ്ങളിൽ പ്രവർത്തിക്കുക.   ആശുപത്രി യാത്രകൾ, അവശ്യ സർവീസുകൾ, ചരക്കു നീക്കം, മരണവുമായി ബന്ധപ്പെട്ട യാത്രകൾ,  ദീർഘയാത്ര കഴിഞ്ഞുള്ള മടക്കം എന്നിവയ്ക്കു മാത്രമാണ് രാത്രി കാല കർഫ്യൂവിൽ അനുമതിയുള്ളത്. മറ്റുള്ള അത്യാവശ്യ യാത്രക്കാർ സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. രാത്രി കർഫ്യൂ ആരംഭിച്ചാൽ കെഎസ്ആർടിസി സർവീസുകളുമുണ്ടാകില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com