ഓ കേരളത്തിന് ആമ മുട്ട എന്നായിരുന്നല്ലേ; ട്രോളിൽ നിറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

എയിംസ് വരുമെന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിരന്തരമായ പ്രസ്താവനകൾ ഉൾപ്പെടെ കുത്തിപ്പൊക്കിയാണ് 'ആമ' ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Turtle Troll
‘Turtle’ Trolls Trend Over Kerala’s Union Budget Snub special arrangement
Updated on
2 min read

തിരുവനന്തപുരം: ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയില്‍ വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. എയിംസ് അടക്കമുള്ള നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേരളത്തിന് ലഭിച്ചത് ധാതു ഇടനാഴിയും കടലാമകൾക്കായുള്ള പ്രത്യേക സംരക്ഷണകേന്ദ്രവുമാണ്.

എയിംസ് വരുമെന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിരന്തരമായ പ്രസ്താവനകൾ ഉൾപ്പെടെ കുത്തിപ്പൊക്കിയാണ് 'ആമ' ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

പ്രധാനപ്പെട്ട ട്രോളുകൾ കാണാം.

Turtle troll
Social Media Erupts with ‘Turtle’ Trolls Over Alleged Kerala Neglect in Union Budget icu/fb

'' കേന്ദ്ര ബജറ്റിൽ കേരളത്തിന് ഇത്തവണ കിട്ടിയത് ഒന്നാന്തരം ഒരു 'ആമ മുട്ട'യാണ്. എയിംസ് വരുമെന്നും അത് തൃശൂരിലോ ആലപ്പുഴയിലോ സ്ഥാപിക്കുമെന്നും നാടുനീളെ തള്ളി മറിച്ച മന്ത്രിമാർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. എയിംസ് പോയിട്ട് ഒരു ജെംസ് മുട്ടായി പോലും ഇങ്ങോട്ട് തരാൻ കേന്ദ്രത്തിന് താല്പര്യമില്ലെന്ന് ഈ ബജറ്റോടെ തെളിഞ്ഞു. കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാരെ കെട്ടിയെടുത്തു വിട്ടത് ഡൽഹിയിൽ പോയി കൈ കെട്ടി നിന്ന് പല്ലിളിക്കാനാണോ എന്ന് ജനങ്ങൾ ചോദിച്ചു തുടങ്ങിയിട്ടുണ്ട്'' എന്നാണ് സാമൂഹിക മാധ്യമത്തിലെ ഒരു കുറിപ്പ്

Turtle troll
Social Media Erupts with ‘Turtle’ Trolls Over Alleged Kerala Neglect in Union Budget troll malayalam

''ആമ കൃഷിക്ക് എല്ലാവർക്കും ലോൺ കേരളത്തിന് ആമയും തേങ്ങയും മാത്രം'' വി കെ പ്രശാന്ത് എം എൽ എയും വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Turtle troll
Social Media Erupts with ‘Turtle’ Trolls Over Alleged Kerala Neglect in Union Budget FB Post

''ഓ കേരളത്തിന് ആമ മുട്ട എന്നായിരുന്നല്ലേ, ഞാൻ പെട്ടെന്ന് ആന മുട്ട എന്ന് വിചാരിച്ച് (അല്ല ഏതാണ്ട് അതാണല്ലോ) എയിംസ് എവിടെ ആണ് വരുന്നത് ഗൂയ്‌സ് , ആലപ്പുഴ ആണോ, തൃശൂർ ആണോ അതോ തമിഴ്നാട്ടിൽ ആണോ? ഇതിനേക്കാൾ ഭേദം ബ്ലൂ പ്രിന്റ് ആയിരുന്നു'' എന്നാണ് മറ്റൊരു കമന്റ്

Turtle troll
Social Media Erupts with ‘Turtle’ Trolls Over Alleged Kerala Neglect in Union Budget facebook

'തിരുവനന്തപുരത്തെ ബിജെപി വോട്ടർമാർക്കുള്ള സമ്മാനം ആമ മുട്ട. മുൻകൂട്ടി പറയുവാ തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിൽ ഒരിടത്തും മരുഭൂമിയില്ലാട്ടോ, അല്ല, ഇനി അടുത്ത ബഡ്ജറ്റിൽ ഒട്ടകത്തിനെ തന്നാലോ അതാണ് നേരത്തെ അറിയിച്ചത്''  എന്നാണ് മറ്റൊരാൾ ഫേസ്ബുക്കിൽ കുറിച്ചത്.

Turtle troll
Social Media Erupts with ‘Turtle’ Trolls Over Alleged Kerala Neglect in Union Budget fb post
Summary

Social Media Erupts with ‘Turtle’ Trolls Over Alleged Kerala Neglect in Union Budget.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com