ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു, ഭരണം നഷ്ടപ്പെട്ടു

പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവച്ചു
Twenty20 loose  Ernakulam Poothrika Panchayat
Twenty 20 loose Ernakulam Poothrika Panchayat
Updated on
1 min read

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായ പരീക്ഷണത്തിന് മുതിരുന്ന ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. ട്വന്റി 20 ഭരിച്ചിരുന്ന പൂതൃക്ക പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചതോടെയാണ് ഭരണത്തില്‍ തിരിച്ചടിയായത്. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചത്.

Twenty20 loose  Ernakulam Poothrika Panchayat
എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും; വിവാദ പ്രസം​ഗവുമായി പി കെ കൃഷ്ണദാസ്

നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചത്. യുഡിഎഫ് ഏഴ്, ട്വന്റി 20 ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതോടെയാണ് നറുക്കെടുപ്പ് നടത്തിയത്.

രാജിക്കൊരുങ്ങിയ തന്നെ ട്വന്റി 20 ചീഫ് കോ ഓഡിനേറ്റര്‍ സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ ആരോപിച്ചു. നേരത്തെ രാജിവെച്ച ഒരാള്‍ സ്‌കൂള്‍ ബസ് ഇടിച്ച് മരിച്ചിരുന്നു, ദൈവം അങ്ങനെ വരുത്താതെയിരിക്കട്ടെയെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തി എന്നാണ് പൂജ ജോമോന്റെ ആരോപണം.

Summary

Twenty 20 loose Ernakulam Poothrika Panchayat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com