'മരിച്ചെന്ന സന്ദേശം അയച്ചത് ഭീഷണിയെത്തുടര്‍ന്ന്, ഹര്‍ജിക്കാരനെ വിവാഹം കഴിച്ചിട്ടില്ല'; യുവതിക്കെതിരെയുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ട്വിസ്റ്റ്

മരടില്‍ നിന്ന് കണ്ടുപിടിച്ച യുവതിയെ പൊലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഹര്‍ജിക്കാരനെ വിവാഹം കഴിച്ചിട്ടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു.
Kerala High Court
Kerala High Courtfile
Updated on
1 min read

കൊച്ചി: തടവിലായ ഭാര്യയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശി നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയെത്തുടര്‍ന്ന് യുവതിയെ കണ്ടെത്തി പൊലീസ്. മരടില്‍ നിന്ന് കണ്ടുപിടിച്ച യുവതിയെ പൊലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഹര്‍ജിക്കാരനെ വിവാഹം കഴിച്ചിട്ടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു.

Kerala High Court
കുട്ടിയെ കാറിനുളളില്‍ ഇരുത്തി മാതാപിതാക്കള്‍ ജോലിക്ക് പോയി; ഇടുക്കിയില്‍ ആറ് വയസുകാരിക്ക് ദാരുണാന്ത്യം

തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ ജീന്‍ സിങ് (63) നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജീന്‍ സിങ്ങുമായി സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും ഇത് തുടരാന്‍ താല്‍പ്പര്യമില്ലെന്നും ഗ്വാളിയര്‍ സ്വദേശിനി ശ്രദ്ധ ലെനിന്‍ (42) അറിയിച്ചു. കഴിഞ്ഞദിവസം മരടില്‍ നിന്ന് പൊലീസ് കണ്ടെത്തിയ ശ്രദ്ധയെ ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ഹര്‍ജിക്കാരനില്‍നിന്ന് ഭീഷണി ഉണ്ടായതോടെ സൗഹൃദത്തില്‍നിന്ന് ഒഴിവാക്കാനായാണ് മരിച്ചെന്ന സന്ദേശവും സംസ്‌കാരത്തിന്റെ ദൃശ്യങ്ങളും മറ്റ് ഫോണ്‍ നമ്പറുകളില്‍നിന്ന് അയച്ചതെന്നും യുവതി വ്യക്തമാക്കി. ബന്ധുവിന്റെ സംസ്‌കാരത്തിന്റെ ചിത്രങ്ങളാണ് അയച്ചത്.

Kerala High Court
ടെലിഫോണ്‍ ചോര്‍ത്തല്‍: പി വി അന്‍വറിനെതിരെ കേസ്, നടപടി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്

യുവതിയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും പള്ളിയില്‍വച്ച് താലികെട്ടി ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരനും സമ്മതിച്ചു. തന്റെ രണ്ടുകോടി രൂപ യുവതിയും കൂട്ടരും തട്ടിയെടുത്തത് തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഫാഷന്‍ ഷോകള്‍ സംഘടിപ്പിച്ചിരുന്ന തനിക്ക് ജീന്‍ സിങ് പണം സ്വമേധയാ നല്‍കിയതാണെന്നാണ് യുവതിയുടെ വാദം. താന്‍ ആരുടെയും തടങ്കലിലല്ലെന്നും ജീവന് ഭീഷണിയില്ലെന്നും ബോധിപ്പിച്ചു. ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്, ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കി. സാമ്പത്തികവഞ്ചനയ്‌ക്കെതിരെ ജീന്‍ സിങ്ങിന് നിയമവഴി തേടാമെന്നും വ്യക്തമാക്കി.

തൃശൂര്‍ സ്വദേശി കെ എം ജോസഫ് സ്റ്റീവനും കൂട്ടാളികളും ഭാര്യയെ തടവിലാക്കിയെന്നായിരുന്നു ജീന്‍ സിങ്ങിന്റെ പരാതി. ശ്രദ്ധ മരിച്ചെന്നുള്ള സന്ദേശം ലഭിച്ച ഫോണ്‍ നമ്പറുകള്‍ പിന്തുടര്‍ന്ന് പൊലീസും പ്രോസിക്യൂഷനും നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. ജോസഫ് സ്റ്റീവന്‍തന്നെയാണ് ലെനിന്‍ തമ്പിയെന്നും വ്യക്തമായി. ഇയാള്‍ യുവതിയുടെ മുന്‍ ഭര്‍ത്താവാണെന്ന് സംശയിക്കുന്നു. വിവാഹമോചിതരുടെ മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ജീന്‍ സിങ്ങും ശ്രദ്ധയും പരിചയപ്പെട്ടത്. ശ്രദ്ധയ്‌ക്കെതിരെ വഞ്ചനാകേസ് കൊടുക്കുമെന്നും ജീന്‍ സിങ് പറഞ്ഞു.

Summary

Police find woman following habeas corpus petition filed by Tamil Nadu man seeking release of his imprisoned wife

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com