ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

ശനിയാഴ്ച വൈകീട്ടായിരുന്നു പ്രതികൾ യാത്രക്കാരിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ചത്.
 pepper spray
pepper sprayപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. അരുവിക്കര സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അല്‍ അസര്‍ (35), നൗഷാദ് (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു ഇരുവരും യാത്രക്കാരിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ചത്.

 pepper spray
'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മുണ്ടേല സ്വദേശിയായ സുലോചനയുടെ മാലയാണ് ഇരുവരും പൊട്ടിക്കാന്‍ ശ്രമിച്ചത്. മുണ്ടേലയിലെ വീട്ടില്‍ പോകാനായി നെടുമങ്ങാട്ട് നില്‍ക്കുകയായിരുന്ന സുലോചനയെ ആണ് പ്രതികള്‍ ആക്രമിച്ചത്. ഓട്ടോറിക്ഷയുമായെത്തിയ പ്രതികള്‍ മുണ്ടേലയില്ലേക്കാണെന്ന് പറഞ്ഞ് ഇവരെ വാഹനത്തില്‍ കയറ്റുകയായിരുന്നു.

കൊക്കോതമംഗലത്ത് ഓട്ടോ എത്തിയപ്പോള്‍ ഇവര്‍ സുലോചനയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സുലോചനയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നൗഷാദിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കുലും. ഓട്ടോ ഡ്രൈവര്‍ അല്‍ അസര്‍ ഓടി രക്ഷപ്പെടുകയായിരുന്നു ഇയാളെ പിന്നീട് അരുവിക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Summary

Two arrested for trying to break a woman's gold chain by spraying pepper spray on her face while she was riding in an autorickshaw in thiruvanathapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com