ബാ​ഗിലും പേഴ്‌സിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമം, എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ

ഇവരുടെ പക്കൽനിന്നും 20.110  ​ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊച്ചി: എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. ഇടുക്കി സ്വദേശി ആൽ‌ബിറ്റ് (21), ആലപ്പുഴ സ്വദേശിനി അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്‌തത്. ബാ​ഗിലും പേഴ്‌സിലുമായി ഒളിപ്പിച്ച നിലയിൽ 20.110  ​ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 

ബം​ഗളൂരുവിൽ നിന്നും പത്തനംതിട്ടയ്‌ക്ക് ടൂറിസ്റ്റ് ബസിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും. റൂറൽ എസ്‌പി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അങ്കമാലിയിൽ കെഎസ്‌ആർടിസി ബസ് സ്റ്റാഡിന് സമീപം ബസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ജില്ലാ ഡാൻസാഫ് ടീമിനെ കൂടാതെ ഇൻസ്‌പെക്ടർ പിഎം ബൈജുവിന്റെ നേതൃത്വത്തിള്ള സംഘവും പരിശോധനയിൽ പങ്കെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com