രണ്ട് പേര്‍ക്ക് കൂടി പാമ്പുകടിയേറ്റു; തിരുവനന്തപുരത്ത് 14കാരിയും മലപ്പുറത്ത് 16കാരിയും ചികിത്സയില്‍

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി പാമ്പുകടിയേറ്റു. തിരുവനന്തപുരത്ത് പതിനാലുവയസുകാരിയായ മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറത്ത് കൈനോട് പതിനാറുകാരിക്കും പാമ്പുകടിയേറ്റു. കൈനോട് സ്വദേശിയുടെ മകള്‍ക്കാണ് പാമ്പുകടിയേറ്റത്. കുടുംബം താമസിക്കുന്ന ഫ്‌ളാറ്റിന്റെ പരിസരത്തുവെച്ചാണ് പാമ്പുകടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മറ്റ് പ്രശ്നങ്ങള്‍ ഇല്ലെന്നും കുടുംബം പറഞ്ഞു. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതീകാത്മകചിത്രം
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം; ചികിത്സയിലുള്ള ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് ഇന്ന് മാത്രം രണ്ട് പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. കണ്ണൂരിലും ഇടുക്കിയിലും ആണ് പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി കാഞ്ഞാറില്‍ എഴുപത്തിയഞ്ചുകാരിയായ വിശാലാക്ഷിയാണ് മരിച്ചത്. കണ്ണൂര്‍ മുതുകടയില്‍ മരിച്ച നഫീസയ്ക്ക് വെള്ളിയാഴ്ചയാണ് പാമ്പ് കടിയേറ്റത്.

Summary

Two more people were bitten by snakes in kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com