കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് വയനാട്ടില്‍

വയനാട് സ്വദേശിനി അമ്മു, സഞ്ജു എന്നിവരാണ് പിടിയിലായത്.
Two more persons have been taken into police custody in connection with the gang rape of a young woman in Kalamassery.
പിടിയിലായ പ്രതികള്‍
Edited By:
Updated on: 
1 min read

കൊച്ചി: കളമശേരിയില്‍ യുവതിയെ കുട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. സംഭവശേഷം ഒളിവില്‍പോയ യുവതിയും യുവാവുമാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. വയനാട് സ്വദേശിനി അമ്മു, സഞ്ജു എന്നിവരാണ് പിടിയിലായത്.

സ്പായില്‍ ജോലിനല്‍കാമെന്നുപറഞ്ഞ് അഭിമുഖത്തിന് വിളിച്ച യുവതിയെ ലോഡ്ജില്‍വെച്ച് ബലമായി മദ്യവും മയക്കുമരുന്നും നല്‍കിയശേഷം ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നിവര്‍ ഒക്ടോബര്‍ രണ്ടിന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ വയനാട് സ്വദേശിനിയും യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന് പൊലീസ് പറഞ്ഞു. സഞ്ജു ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ചു എന്നാണ് കണ്ടെത്തല്‍. സ്പായുടെ ഉടമയായ ശ്രീരാജിനെയും ജിത്ത് മാര്‍ട്ടിനെയും നേരത്ത അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബര്‍ മൂന്നിന് വൈകീട്ട് ലോഡ്ജില്‍നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി ചികിത്സയിലാണ്. ഇവരുടെ മാനസികനിലതന്നെ താളംതെറ്റിയ അവസ്ഥയിലാണെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബലാത്സംഗത്തിനിരയായ അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ അറിയിച്ചു. അതിജീവിതയുടെ ഭര്‍ത്താവുമായി മന്ത്രി ഫോണില്‍ സംസാരിക്കുകയും നിലവിലെ സാഹചര്യം നേരിട്ട് അന്വേഷിക്കുകയും ചെയ്തു. അതിജീവിതയ്ക്ക് ആവശ്യമായ ചികിത്സയും നിയമസഹായവും ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Two more persons have been taken into police custody in connection with the gang rape of a young woman in Kalamassery.
ലോഡ്ജിലേക്ക് കൂടുതല്‍ പേരെ വിളിച്ചു വരുത്തി, ബിയര്‍ കുപ്പി കുത്തിച്ചാകുമെന്ന് ഭീഷണി മുഴക്കി, പീഡനം ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി; സ്പാ ബലാത്സംഗത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവ്
Two more persons have been taken into police custody in connection with the gang rape of a young woman in Kalamassery.
പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി
Summary

Two more persons have been taken into police custody in connection with the gang rape of a young woman in Kalamassery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

BJP leaders arrested in connection with stone pelting at Congress DCC office.
Young man and woman found dead
Teen Gang-Raped, Killed By 4, Including 3 Minors In Delhi
MDMA Arrest
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com