പാലക്കാട് വീട്ടിനുള്ളില്‍ രണ്ടുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; അന്വേഷണം 

പാലക്കാട് കാഞ്ഞിരപ്പുഴയില്‍ രണ്ടുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയില്‍ രണ്ടുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പന്‍ (56) കുറുമ്പന്റെ സുഹൃത്ത് കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കുറുമ്പന്റെ വീട്ടിനുള്ളില്‍ വൈകീട്ടോടെയാണ് സംഭവം. ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ണാര്‍ക്കാട് പൊലീസെത്തി മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

prabhakaran
M M Mani
Shafi Parambil, Dean Kuriakose
Rakshan back at School
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com