അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് കൈവശപ്പെടുത്തി, സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു; രണ്ടു പൊലീസുകാർക്ക് സസ്‌പെൻഷൻ 

മരിച്ചയാളുടെ ബന്ധുക്കൾ അന്വേഷിച്ചു വന്നപ്പോൾ ബൈക്ക് സ്റ്റേഷനിലുണ്ടായിരുന്നില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് സ്വന്തം ആവശ്യത്തിന് അനധികൃതമായി ഉപയോഗിച്ച സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്‌പെൻഷൻ. കാടാമ്പുഴ പൊലീസ്‌ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ്പി സുജിത്ദാസ് സസ്‌പെൻഡ് ചെയ്തത്. 

ഓഗസ്റ്റ് 28-ന് ദേശീയപാതയിൽ പിക്കപ്പ്‌വാനും ബൈക്കും കൂട്ടിയിടിച്ച് കർണാടക സ്വദേശി വിൻസന്റ് മരിച്ചു. അപകടമരണത്തിന് കേസെടുത്ത് പൊലീസ് ബൈക്ക് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീട് വിൻസന്റിന്റെ ബന്ധുക്കൾ അന്വേഷിച്ചു വന്നപ്പോൾ ബൈക്ക് സ്റ്റേഷനിലുണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്ത ബൈക്ക് സ്വന്തം കാര്യത്തിന് ഉപയോഗിച്ചെന്നും വ്യാജരേഖയുണ്ടാക്കി എന്നുമുള്ള കുറ്റങ്ങളാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.

ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് സസ്‌പെൻഷൻ. മരിച്ചയാളുടെ ബന്ധുക്കളിൽനിന്നു ബൈക്ക് വാങ്ങിയെന്നാണ് പൊലീസുകാർ പറഞ്ഞത്. എന്നാൽ പണം കിട്ടിയിട്ടില്ലെന്നും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com