ഉള്‍ക്കാട്ടില്‍ കുടുങ്ങി യുവാക്കള്‍, കോടമഞ്ഞും ഇരുട്ടും കണ്ട് ഭയന്നു, രക്ഷകരായി അഗ്‌നിരക്ഷാസേന

Two tourists from Muvattupuzha got lost near Pullikkanam due to sudden fog and darkness., The rescue operation was successfully
ai
Updated on
1 min read

തൊടുപുഴ: വാഗമണ്ണില്‍ ഉള്‍ക്കാട്ടില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് തുണയായി അഗ്‌നിരക്ഷാസേന. മൂവാറ്റുപുഴ സ്വദേശികളായ ഈസ്റ്റ് മാറാടി തകിടിപ്പുറത്ത് ശ്യാം ടി. കുഞ്ഞുമോന്‍ (31), എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് മൈലാടിയില്‍ നിഖില്‍ ബിനു (23) എന്നിവരാണ് പുള്ളിക്കാനത്തിന് സമീപം എസ് വളവില്‍ കാട്ടില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സുഹൃത്തുക്കളായ ഇരുവരും കാട്ടില്‍കുടുങ്ങിയത്. കാഴ്ചകള്‍ കണ്ട് നടന്ന ഇരുവരും ഉള്‍ക്കാട്ടില്‍ അകപ്പെടുകയായിരുന്നു. വൈകീട്ട് അപ്രതീക്ഷിതമായെത്തിയ കോടമഞ്ഞും ഇരുട്ടുമാണ് പ്രശ്‌നമായത്.

Two tourists from Muvattupuzha got lost near Pullikkanam due to sudden fog and darkness., The rescue operation was successfully
'പിഎം ശ്രീ അടിയന്തരമായി പരിഗണിക്കേണ്ട വിഷയമല്ല, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനം'

വൈകിട്ട് അഞ്ചരയോടെയാണ് ഇവര്‍ ഇരുചക്രവാഹനത്തില്‍ വാഗമണ്ണിന് തൊട്ടുതാഴെയെത്തിയത്. വാഹനം ഒതുക്കിവെച്ചശേഷം അരികിലൂടെയുള്ള ചെറുറോഡിലൂടെ ഇവര്‍ കാഴ്ചകള്‍ കണ്ട് അരക്കിലോമീറ്ററോളം നടന്നു. വലിയ പാറക്കെട്ടുകയറി മുകളിലെത്തിയപ്പോഴേയ്ക്കും പെട്ടെന്ന് കനത്ത കോടമഞ്ഞും ഇരുട്ടുമെത്തി. ദിശയറിയാന്‍ കഴിയാതായതോടെ തിരിച്ചു പോരാനാകാതെ കുഴങ്ങി. തൊട്ടുതാഴെ അഗാധമായ കൊക്കയാണെന്ന് കണ്ടതോടെ ഭയത്തിലുമായി. അതിനിടെ ഒരാളുടെ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് സ്വിച്ച് ഓഫായി. പേടിച്ചുപോയ ഇവര്‍ സഹായത്തിനായി മൂലമറ്റം അഗ്‌നിരക്ഷാസേനയില്‍ വിളിച്ചു. ഉടന്‍തന്നെ സേന സ്ഥലത്തെത്തി. ഇവര്‍ വിളിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. റേഞ്ചിന്റെ പ്രശ്‌നം മൂലം കിട്ടിയില്ല. ഇടയ്ക്ക് റേഞ്ച് വന്നപ്പോള്‍ ഗൂഗിള്‍ ലൊക്കേഷന്‍ അയച്ചുകിട്ടി.

സേനാംഗങ്ങള്‍ ടോര്‍ച്ച് ഉപയോഗിച്ച് വെളിച്ചം തെളിച്ചും ഒച്ചയുണ്ടാക്കിയും മുക്കാല്‍ മണിക്കൂറോളം പണിപ്പെട്ടാണ് ഇരുവരേയും കണ്ടെത്തിയത്. പേടിച്ചരണ്ട അവസ്ഥയിലായിരുന്ന ഇരുവരും അഗ്‌നിരക്ഷാ സേനയെ കണ്ടതോടെ ആശ്വാസത്തിലായി. ആകെ ക്ഷീണിതരായ ഇവരെ ഫയര്‍ സ്റ്റേഷനിലെത്തിച്ചു.മൂലമറ്റത്ത് താമസിക്കുന്ന ഇവരുടെ ബന്ധുവിനെ വിവരമറിയിച്ച് വിളിച്ചുവരുത്തി ഇവരെ കൂടെ അയച്ചു. അഗ്‌നിരക്ഷാ സേനാംഗങ്ങളായ കെ. സന്ദീപ്, ജിബി പി. വരമ്പനാട്ട്, ജെയിംസ് തോമസ്, ഷിന്റോ ജോസ് എന്നിവരായിരുന്നു രക്ഷാസംഘത്തിലുണ്ടായിരുന്നത്.

Summary

Two tourists from Muvattupuzha got lost near Pullikkanam due to sudden fog and darkness

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com