പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനം

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയെക്കുറിച്ച് പഠിക്കാൻ ഉപസമിതി രൂപീകരിക്കും; എല്ലാ മാസവും മുന്നണി യോഗം ചേരും
Adoor Prakash
Adoor Prakash Screen Grab
Edited By:
Updated on
1 min read

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കുക എന്നത് സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര ഫണ്ട് എന്നത് ഔദാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻ എൽഡിഎഫ് സർക്കാർ ഇതിനകം ഒപ്പിട്ട കരാറിൽ നിന്നും ഇപ്പോൾ പെട്ടെന്ന് പിന്നോട്ടു പോകുന്നത് സാധ്യമല്ലെന്നും മുന്നണി യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. ഏതെല്ലാം പൊതുവിദ്യാലയങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തേണ്ടതെന്ന് സർക്കാർ തീരുമാനിക്കും. കേന്ദ്ര ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് തീരുമാനം.

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഈടാക്കുന്നത് സംബന്ധിച്ച നിർദ്ദേശത്തിൽ കൂടുതൽ പഠനങ്ങൾ നടത്തുന്നതിനായി യുഡിഎഫ് പ്രത്യേക ഉപസമിതിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷ ഏകോപനവും പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജസ്വലമാക്കാൻ ഇനി മുതൽ എല്ലാ മാസവും പതിവായി യുഡിഎഫ് യോഗം ചേരാനും തീരുമാനമായി.

Summary

The United Democratic Front (UDF) has decided to move ahead with the PM SHRI school scheme in Kerala, with Convener Adoor Prakash stating that availing central funds is the government's responsibility and that the state will select the eligible schools.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com