'എനിക്കെതിരെ കേരളത്തിൽ എന്തെങ്കിലും കേസുണ്ടോ?'; പൊലീസിന് ഉദയനിധി സ്റ്റാലിന്റെ അപേക്ഷ

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപാണ് സംസ്ഥാന പൊലീസ് മേധാവിക്ക് അപേക്ഷ ലഭിച്ചത്
Udhayanidhi Stalin likely Deputy CM
udhayanidhi stalinഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: കേരളത്തിൽ തനിക്കെതിരെ കേസുകൾ എന്തെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ പൊലീസിനു അപേക്ഷ നൽകി ഡിഎംകെ നേതാവും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനാണ് ഉദയനിധിയുടെ അപേക്ഷ ലഭിച്ചത്.

ഉദയനിധിക്കെതിരെ കേസുകൾ ഒന്നും കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇക്കാര്യം പൊലീസ് മറുപടിയായി നൽകും.

Udhayanidhi Stalin likely Deputy CM
'മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ചു', സലീം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കും മുൻപ് രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ പേരിലെ കേസ് വിവരങ്ങൾ പൊലീസിനോടു തേടാറുണ്ട്. എന്നാൽ അയൽ സംസ്ഥാനത്തു നിന്നു ഇത്തരമൊരു അപേക്ഷ ഒരുപക്ഷേ ആദ്യമായിരിക്കും. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപാണ് ഉദയനിധിയുടെ അപേക്ഷ ലഭിച്ചത്.

സനാതന ധർമവുമായി ബന്ധപ്പെട്ട് ഉദയനിധി നേരത്തെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അദ്ദേഹത്തിനെതിരെ കേസുകളുണ്ട്. ഇത്തരത്തിൽ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാനാണ് അദ്ദേഹം അപേക്ഷിച്ചത് എന്നാണ് വിവരം.

Udhayanidhi Stalin likely Deputy CM
അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി എസ് സി റാങ്ക് ലിസ്റ്റ് മരവിപ്പിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍; പിന്‍വാതില്‍ നിയമനത്തിന് നീക്കം നടന്നെന്ന് കോണ്‍ഗ്രസ്
Summary

Tamil Nadu Deputy Chief Minister udhayanidhi stalin has requested the police to find out if any cases have been registered against him in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com