പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വൈദികർക്ക് അന്ത്യശാസനം, 20നുള്ളിൽ ഏകീകൃത കുർ‌ബാന നടപ്പാക്കിയില്ലെങ്കിൽ നടപടി

ഇത് നടപ്പാക്കത്തവർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്
Published on

കൊച്ചി: ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് അന്ത്യശാസനവുമായി മാർപ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിൽ.  ഈ മാസം 20 ന് മുൻപ് എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നാണ് ഉത്തരവിട്ടത്. ഇത് നടപ്പാക്കത്തവർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

പ്രതിഷേധങ്ങളോ ശാരീരിക ആക്രമങ്ങളോ ഉണ്ടാകുന്ന സാഹചര്യത്തിൽ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിൽ ഇളവുണ്ടാകും. അല്ലാത്തപക്ഷം എല്ലാ വൈദികരും ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. ഏകീകൃത കുർബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മാർച്ച് 22ന് മാർപാപ്പ നൽകിയ കത്ത് പള്ളികളിൽ വായിക്കണം, ഇതിന്റെ സാക്ഷ്യപത്രം പള്ളി വികാരിയും കൈക്കാരന്മാരും ഒപ്പിട്ട് അതിരൂപത കൂരിയായിലേക്ക് അയയ്ക്കണം. ലംഘിച്ചാൽ മാർപ്പാപ്പയോടുള്ള അനുസരണക്കേടായി കണക്കാക്കി കാനോനിക നടപടിയുണ്ടാകുമെന്നും ആർച്ച് ബിഷപ്പ് സിറിൽ വാസിൽ അറിയിച്ചു.

അതിനിടെ സിറില്‍ വാസിലിനെതിരെ വിമത വിഭാ​ഗം രം​ഗത്തെത്തി. മാര്‍ സിറില്‍ വാസിലിന്റെ ഇപ്പോഴുള്ള ഇടപെടല്‍ വിസ ചട്ടങ്ങളുടെ ലംഘനമാണ് എന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിമത വിഭാഗം കത്തയച്ചു. വിദേശിയായ സിറില്‍ വാസില്‍ അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ഇദ്ദേഹത്തെ തിരിച്ചടക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com