പൊട്ടന്‍മാര്‍ക്ക് E20 സയന്‍സ് അറിയില്ല; കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌തോ എന്നറിയില്ല; സുരേഷ് ഗോപി

ഇത് അന്വേഷിക്കാന്‍ സിബിഐ വന്നാല്‍ പിന്നെ സിബിഐക്കെതിരെയാകും അടുത്ത ഒച്ചപ്പാട്
suresh gopi
suresh gopi
Author:
Updated on: 
1 min read

തൃശൂര്‍: E20 പെട്രോള്‍ വിവാദത്തില്‍ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൊട്ടന്മാര്‍ക്ക് E20 സയന്‍സ് അറിയില്ല. ചിലര്‍ ഇത് രാഷ്ട്രീയമായി ഉപയോഗിക്കുയാണ്. ഇങ്ങനെ പറയുന്ന മഹാന്‍മാര്‍ കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌ത് പരിശോധനയ്ക്ക് അയച്ചോയെന്ന് അറിയില്ലെന്നും സുരേഷ് ഗോപി പരിഹസിച്ചു. തൃശൂരിലെ പൊതുപരിപാടിക്കിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.

ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് മുന്‍പാകെ രജിസ്റ്റേഡ് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പരാതി ലഭിച്ചാല്‍ സിബിഐ അന്വേഷിക്കും. അപ്പോള്‍ സിബിഐക്കെതിരെയാകും പരാതിയെന്നും സുരേഷ് ഗോപി പറഞ്ഞു.

'ദുഷിച്ച രാഷ്ട്രീയ ശക്തികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇത്. ഈ പൊട്ടന്‍മാര്‍ക്കൊന്നും ഇതിന്റെ സയന്‍സ് അറിയില്ല. ഇനി ഈ മഹാന്‍മാരൊക്കെ വലിയ കന്നാസില്‍ കൊണ്ടുപോയി അതില്‍ മിക്‌സ് ചെയ്തിട്ട് അതില്‍ നിന്ന് സാമ്പിള്‍ എടുത്തോ എന്ന് അറിയില്ല. ഇത് അന്വേഷിക്കാന്‍ സിബിഐ വന്നാല്‍ പിന്നെ സിബിഐക്കെതിരെയാകും അടുത്ത ഒച്ചപ്പാട്' സുരേഷ് ഗോപി പറഞ്ഞു.

കര്‍ണാടകയില്‍ 7 ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ 20 ശതമാനത്തിലധികം എഥനോള്‍ കലര്‍ത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രംഗത്തുവന്നിരുന്നു. ജനങ്ങള്‍ വലിയ വില കൊടുത്ത് പെട്രോള്‍ വാങ്ങുമ്പോള്‍ ടാങ്കില്‍ നിറയുന്നത് എഥനോള്‍ ആണെന്ന് രാഹുല്‍ പറഞ്ഞു. ഇത്രയധികം എഥനോള്‍ താങ്ങാനുള്ള ശേഷി ജനങ്ങളുടെ വാഹനത്തിനില്ല. മൈലേജ് കുറയുന്നു. അടിക്കടി വാഹനം വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോകേണ്ടി വരുന്നതായും രാഹുല്‍ പറഞ്ഞിരുന്നു.

ആഗ്രഹിച്ച് വാങ്ങിയ വണ്ടി നശിക്കുകയാണ്. വാഹന ടാങ്കില്‍ എന്താണ് നിറയ്ക്കുന്നതെന്ന് പമ്പില്‍ എഴുതിവച്ചിട്ടില്ല. ഏത് തെരഞ്ഞെടുക്കണമെന്ന സ്വാതന്ത്ര്യവും ജനങ്ങള്‍ക്കില്ല. പെട്രോളില്‍ യഥാര്‍ഥത്തില്‍ എത്ര എഥനോള്‍ ഉണ്ടെന്ന് മോദി മറുപടി പറയണം. കമ്പനികള്‍ക്കെതിരെ എപ്പോഴാണ് നടപടി എടുക്കുകയെന്നും രാഹുല്‍ ചോദിച്ചിരുന്നു. കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ നിര്‍ദിഷ്ട അളവില്‍ കൂടുതല്‍ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളത്തിലെ പെട്രോള്‍ പമ്പുകളിലും പരിശോധന നടത്തിയിരുന്നു.

Summary

Union Minister Suresh Gopi mocks E20 petrol controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER