'ഞാന്‍ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ്, തെറ്റ് കണ്ടാല്‍ വിമര്‍ശിക്കണമെന്ന അഭിപ്രായക്കാരൻ'; വി ഡി സതീശന്‍

പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി നല്ല കാര്യങ്ങള്‍ വരുമ്പോള്‍ പ്രോത്സാഹിപ്പിക്കണമെന്ന് മാധ്യമങ്ങളോട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍
V D Satheesan
V D Satheesanfile
Updated on
1 min read

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി നല്ല കാര്യങ്ങള്‍ വരുമ്പോള്‍ പ്രോത്സാഹിപ്പിക്കണമെന്ന് മാധ്യമങ്ങളോട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. തെറ്റായ കാര്യങ്ങള്‍ വരുമ്പോള്‍ വിമര്‍ശിച്ചോള്ളൂ. അത് വേണം. ആ അഭിപ്രായക്കാരനാണ് താനെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് ആണ്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. തന്നെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കാത്തതിന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പരിഭവം പറഞ്ഞയാളാണ് നെഹ്‌റു. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍'- വി ഡി സതീശന്‍ പറഞ്ഞു.

V D Satheesan
സതീശൻ മന്ത്രിസഭയായി; കോൺഗ്രസിൽ നിന്ന് 11 മന്ത്രിമാർ, രണ്ട് വനിതകൾ; തിരുവഞ്ചൂർ സ്പീക്കർ, ഷാനിമോൾ ഡെപ്യൂട്ടി സ്പീക്കർ

കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ല. എല്ലാ നേതാക്കളും ഒരുമിച്ചാണ് പത്തുപേരെ തീരുമാനിച്ചത്. ഒന്നു രണ്ടുപേരെ തീരുമാനിക്കുന്നതില്‍ മാത്രമാണ് സാമുദായിക സമവാക്യങ്ങള്‍ അടക്കം കണക്കിലെടുത്തതെന്നും വി ഡി സതീശന്‍ പറഞ്ഞു.

V D Satheesan
മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പാറയ്ക്കല്‍ അബ്ദുള്ള രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിയാകും
Summary

v d satheesan press meeting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com