കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുന്‍ എംഎല്‍എ വി ടി ബല്‍റാം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഡിജിറ്റല്‍ മീഡിയയുമായി ഒരു ബന്ധവുമില്ല ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയില്ലെന്നും വി ഡി സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വി ടി ബല്‍റാം ഇപ്പോഴും കെപിസിസി ഉപാധ്യക്ഷനാണ്. അദ്ദേഹത്തെ ഒരു സ്ഥലത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ല. കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസ് വിരുദ്ധരടക്കം പല ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓണ വിരുന്നില്‍ പങ്കെടുത്തതിനെതിരെ കെ സുധാകരന്‍ നടത്തിയ വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിമര്‍ശനം എവിടെ പറയണം, എങ്ങനെ പറയണമെന്നത് അവരവരാണ് ആലോചിക്കേണ്ടത്. ഞാന്‍ വിമര്‍ശനത്തിന് അധീതനല്ല. തെറ്റ്പറ്റിയാല്‍ വിമര്‍ശിക്കാനുള്ള അധികാരം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്വരെയുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ സുധാകരന്‍ പറഞ്ഞിനോട് എനിക്ക് യാതൊരു വിരോധമോ വെറുപ്പോ വിദ്വേഷമോ ഇല്ല എന്നും വിഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
