'കെ റെയില്‍ വന്നാല്‍ ട്രെയിനൊപ്പം ബോട്ട് കൂടി ഓടിക്കാമായിരുന്നു', ഡീനോട്ടിഫൈ ചെയ്യാതെ പാവങ്ങളെ ശിക്ഷിച്ചു'

കെ റെയില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പാരിസ്ഥിതികമായ ദുരന്തമായി മാറുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍
k rail project- v d satheesan
k rail project- v d satheesan
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കെ റെയില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പാരിസ്ഥിതികമായ ദുരന്തമായി മാറുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെ റെയിലിനെ എതിര്‍ക്കാന്‍ കാരണം, കെ റെയിലിന് കൃത്യമായ ഒരു ഡിപിആര്‍ പോലും ഉണ്ടായിരുന്നില്ല. കെ റെയില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ മണ്‍സൂണ്‍ തുടങ്ങിയാല്‍ ട്രെയിന്‍ മാത്രമല്ല ബോട്ട് കൂടി ഓടിക്കാമായിരുന്നുവെന്നും പരിഹാസരൂപേണ വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'കെ റെയില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പാരിസ്ഥിതികമായ ദുരന്തമായി മാറിയെനേ. 300 കിലോമീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ എംബാങ്ക്‌മെന്റ് വരുമായിരുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് എങ്ങനെയാണ്?മുകളില്‍ നിന്ന് താഴേക്കാണ്.മുകളില്‍ നിന്ന് നദി താഴേക്ക് പതിക്കുന്നു. 300 കിലോമീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ എംബാങ്ക്‌മെന്റ് സുസ്ഥിരമല്ല. പാരിസ്ഥിതിക ദുരന്തം ഉണ്ടാകുമായിരുന്നു. 200 കിലോമീറ്റര്‍ ദൂരം പത്തടി ഉയരത്തില്‍ മതില്‍ ആയിരുന്നു. മണ്‍സൂണ്‍ തുടങ്ങിയാല്‍ ട്രെയിന്‍ മാത്രമല്ല ബോട്ട് കൂടി ഓടിക്കാമായിരുന്നു.'- വി ഡി സതീശന്‍ പറഞ്ഞു.

k rail project- v d satheesan
'അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം?, അതില്‍ അഭിമാനം; അമ്മയുടെ പേര് കൂടി പറയാത്തതില്‍ സങ്കടം'

'യുഡിഎഫിന്റെ സബ് കമ്മിറ്റി പഠിച്ച് വിവിധ തലങ്ങളിലുള്ളവരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത് നടപ്പാക്കരുത് എന്ന് പറയുന്നത്. മുന്‍ സര്‍ക്കാര്‍ പദ്ധതി വഴിയില്‍ ഉപേക്ഷിച്ചു. പക്ഷേ ആ വിജ്ഞാപനം ഇപ്പോഴും കിടക്കുകയാണ് ശിക്ഷ പോലെ. സമരം ചെയ്ത പാവങ്ങള്‍ക്കുള്ള ശിക്ഷ പോലെ കിടക്കുന്നു. പദ്ധതി വേണ്ടെന്ന് വച്ചാല്‍ ഡീനോട്ടിഫൈ ചെയ്യാന്‍ ഒരു ഉത്തരവ് ഇറക്കിയാല്‍ മതിയായിരുന്നു. മകളുടെ കല്യാണത്തിന് സ്ഥലം പണയം വെയ്ക്കാന്‍ പോലും കഴിയാത്ത പാവങ്ങള്‍ ഉണ്ടായിരുന്നു. പുതുയുഗ യാത്രയുമായി പോയപ്പോള്‍ നിരവധി പരാതികള്‍ ലഭിച്ചു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കെ റെയില്‍ പദ്ധതി റദാക്കിയത്'- വി ഡി സതീശന്‍ വ്യക്തമാക്കി.

k rail project- v d satheesan
'ഇടയില്‍ തടസ്സപ്പെടുത്താന്‍ പറ്റുമോ?, വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു'
Summary

v d satheesan reaction on k rail project

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

UAE President travels on Etihad Rail train, Dubai station officially inaugurated
Etihad Rail tickets from Dubai to Abu Dhabi now on sale for Sept 30 launch
Etihad Rail warns passengers over missed trains and refund rules
Etihad Rail: Things to consider before traveling on Etihad Rail
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com