വി കെ പ്രശാന്തിന് വാടക അലവന്‍സ് ഇല്ല; 25000 രൂപ നല്‍കുന്നത് മണ്ഡല അലവന്‍സ്, വിവരാവകാശ രേഖ

ഓഫീസ് മുറിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നാണ് വി കെ പ്രശാന്ത് എംഎല്‍എ പറയുന്നത്.
V K Prasanth
V K Prasanthfacebook
Updated on
1 min read

തിരുവനന്തപുരം: വി കെ പ്രശാന്ത് എംഎല്‍എയ്ക്ക് വാടക അലവന്‍സ് ഇല്ലെന്ന് വിവരാവകാശ രേഖകള്‍. ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ അലവന്‍സ് നല്‍കുന്നില്ലെന്ന് നിയമസഭാ സെക്രട്ടറിയുടെ മറുപടിയില്‍ പറയുന്നു. 25,000 രൂപ നല്‍കുന്നത് മണ്ഡല അലവന്‍സ് എന്ന നിലയില്‍ മാത്രമെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

V K Prasanth
ആറ്റിങ്ങലും പോത്തന്‍കോട്ടുമുള്ളവര്‍ കയറരുതെന്ന് പറയാന്‍ പറ്റുമോ?; ഇ ബസ് വിവാദത്തില്‍ മേയര്‍ക്കു മറുപടിയുമായി മന്ത്രി

ഓഫീസ് മുറിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നാണ് വി കെ പ്രശാന്ത് എംഎല്‍എ പറയുന്നത്. നടക്കുന്നത് വട്ടിയൂര്‍കാവ് മണ്ഡലം ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണത്തിലാണ്. കെ മുരളീധരനും ശബരിനാഥനും വിഷയം മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു.

V K Prasanth
സിപിഐ ചതിയന്‍ ചന്തു, പത്ത് വര്‍ഷം ഒപ്പം നിന്ന് സുഖിച്ചിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു, ഇനിയും പിണറായി തന്നെ നയിക്കണം: വെള്ളാപ്പള്ളി

കോര്‍പ്പറേഷന്‍ കെട്ടിടം ഒഴിയണമെങ്കില്‍ സെക്രട്ടറി നോട്ടീസ് നല്‍കണം. കൗണ്‍സിലാണ് കെട്ടിടം വാടകയ്ക്ക് നല്‍കിയത്. വിഷയത്തെ വീണ്ടും കുത്തിപ്പൊക്കി വ്യക്തിഹത്യ നടത്തുകയാണ്. ഇതിന് പിന്തുണ നല്‍കുന്നത് ബിജെപി - കോണ്‍ഗ്രസ് നേതാക്കളാണ്. വട്ടിയൂര്‍ക്കാവ് എംഎല്‍എയെ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയുമോ എന്നാണ് ഈ വിഷയത്തിലൂടെ ശ്രമിക്കുന്നത്. ടാര്‍ജറ്റ് ചെയ്തുള്ള ആക്രമണമെന്നും വി കെ പ്രശാന്ത് പറഞ്ഞു.

എംഎല്‍എ ഓഫീസിനായി 25,000 രൂപ അലവന്‍സ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചരണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പി രാജീവ് രംഗത്തെത്തിയിരുന്നു. അങ്ങനൊരു അലവന്‍സ് എംഎല്‍എമാര്‍ക്കില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ശമ്പളവും അലവന്‍സും എംഎല്‍എമാര്‍ക്ക് നല്‍കുന്ന നാടുകളിലൊന്ന് കേരളമാണെന്നും പി രാജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Summary

V K Prashanth does not have rent allowance; Rs 25,000 is given as constituency allowance, RTI document

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com