നിയമസഭയിൽ വന്ദേമാതരത്തെ അവഹേളിച്ചു; ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വിഡി സതീശൻ സർക്കാർ വഴങ്ങുന്നുവെന്ന് വി മുരളീധരൻ

ദേശീയ ഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണെന്ന പ്രതിപക്ഷത്തിന്റെയും ചില തീവ്ര സംഘടനകളുടെയും വാദങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്ന നിലപാടാണ് സതീശൻ സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്
V Muraleedharan
V Muraleedharan file
Edited By:
Updated on
1 min read

തിരുവനന്തപുരം: ഗവർണ്ണർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്രസർക്കാരിന്റെ കൃത്യമായ നിർദ്ദേശമുണ്ടായിട്ടും സംസ്ഥാന നിയമസഭയിൽ അത് പാലിക്കപ്പെടാത്തതിനെതിരെ ബിജെപി നിയമസഭാംഗം വി. മുരളീധരൻ രംഗത്ത്. നിയമസഭയുടെ ഈ നടപടി രാജ്ഭവനോടും ഗവർണ്ണറോടുമുള്ള പരസ്യമായ അവഹേളനമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ഈ വർഷം 150-ാം വാർഷികം ആഘോഷിക്കുന്ന വന്ദേമാതരമെന്ന ദേശീയ ഗീതത്തെയാണ് നിയമസഭാ മന്ദിരത്തിൽ വെച്ച് അപമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിഡി സതീശൻ സർക്കാർ ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും പൂർണ്ണമായി വഴങ്ങുകയാണെന്ന് ഇതിലൂടെ വ്യക്തമായതായും മുരളീധരൻ ആരോപിച്ചു.

V Muraleedharan
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

ദേശീയ ഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണെന്ന പ്രതിപക്ഷത്തിന്റെയും ചില തീവ്ര സംഘടനകളുടെയും വാദങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്ന നിലപാടാണ് സതീശൻ സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. 1896-ലെ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ചരിത്രത്തിലാദ്യമായി ആലപിച്ച വന്ദേമാതരത്തോട് എന്ന് മുതലാണ് കോൺഗ്രസ് പാർട്ടിക്ക് ഇത്തരത്തിൽ അയിത്തം തുടങ്ങി എന്ന് മുഖ്യമന്ത്രി വിഡി സതീശൻ പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നയപ്രഖ്യാപന വേളയിലുണ്ടായ ഈ ഗുരുതരമായ വീഴ്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും വി മുരളീധരൻ വ്യക്തമാക്കി.

V Muraleedharan
മാന്യത വിട്ടാൽ നെഞ്ചത്ത് കയറി താളമേളം ചവിട്ടും'; പാലക്കാട് നോർത്ത് സിഐക്കെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറി- വിഡിയോ
Summary

BJP MLA V. Muraleedharan strongly condemned the V.D. Satheesan government in a Facebook post, alleging that the failure to fully recite the national song 'Vande Mataram' during the Governor's address in the Kerala Assembly was an insult to the Raj Bhavan and a sign of the government bowing to the pressures of the CPIM and Jamaat-e-Islami

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com