

കോഴിക്കോട്: സജി ചെറിയാന്‍ ബിഷപ്പുമാരെ അവഹേളിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടും നടത്തിയ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്തെ അരമനകളില്‍ കയറിയിറങ്ങുന്ന സജി ചെറിയാന്‍ നടത്തിയ പ്രസ്താവന കണ്ടപ്പോള്‍ ചോദിക്കാന്‍ തോന്നിയത് 'എന്തു പ്രഹസനമാണ് സജീ?' എന്നാണ്. അധിക്ഷേപിക്കുന്നവര്‍ക്കും അസഭ്യം പറയുന്നവര്‍ക്കും പിണറായി സര്‍ക്കാരില്‍ അംഗീകാരം കിട്ടുമെന്നു വിഎന്‍ വാസവനു പുതിയ വകുപ്പു കിട്ടിയപ്പോള്‍ സജി ചെറിയാനു തോന്നിക്കാണും. പഴയകാലത്തെ 'ആര്‍ഷോ'യാണ് സജി ചെറിയാനെന്നും വി മുരളീധരന്‍ പറഞ്ഞു. ക്രൈസ്തവ ഭൂരിപക്ഷമുള്ള ആറ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണ്. ക്രൈസ്തവ സമുദായമാകെ ബിജെപിക്കെതിരാണ് എന്ന് സജി ചെറിയാന്‍ കരുതുന്നുണ്ടെങ്കില്‍ അത് വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും മുരളീധരന്‍ പറഞ്ഞു.
ബിജെപിയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതാണ് അയോധ്യയിലെ രാമക്ഷേത്രം. പറഞ്ഞതെല്ലാം ചെയ്തുകാണിച്ച ചരിത്രമാണു മോദിക്കുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും ക്ഷേത്രം പണിതതു കൊണ്ടല്ല ജനങ്ങള്‍ ബിജെപിക്കു വോട്ടു ചെയ്തത്. രാമക്ഷേത്രം മാത്രമല്ല തെഞ്ഞെടുപ്പിലെ വിഷയം. രാജ്യത്ത് ഒന്നടങ്കം നടപ്പാക്കിയ വികസനകാര്യങ്ങളാണു പ്രധാനമായും ചര്‍ച്ചയാവുക. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചതു ക്ഷേത്ര ട്രസ്റ്റാണെന്നും മുരളീധരന്‍ പറഞ്ഞു
ഹിന്ദു ക്ഷേത്രത്തില്‍ ആര് പോകണമെന്ന് തീരുമാനിക്കേണ്ടത് ഹിന്ദുക്കളാണ്. അല്ലാതെ സമസ്തയല്ല സമസ്തയല്ല. പള്ളിയില്‍ ആരൊക്കെ പോകണമെന്നു സമസ്തയ്ക്കു തീരുമാനിക്കാം. അയോധ്യയില്‍ ഉണ്ടാക്കുന്നതു പള്ളിയല്ലെന്നും വി മുരളീധരന്‍ പറഞ്ഞു.
സില്‍വര്‍ ലൈനിന്റെ നിലപാടില്‍ റെയില്‍വേ നേരത്തെ നിലപാട് അറിയിച്ചതാണ്. കേരളത്തിലെ വേഗതയേറിയ സര്‍വീസ് വന്ദേഭാരതിലൂടെ സാധിക്കും. ഇത് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. കേരളത്തിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ട് ഒരു റെയിലും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates