'തെരഞ്ഞെടുപ്പ് പട്ടിക ക്രമക്കേടില്‍ മൂന്ന് തവണ പരാതിപ്പെട്ടിരുന്നു, കൃഷ്ണ തേജ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറിയില്ലേ?'

മൂന്നുതവണ ഇതു സംബന്ധിച്ച പരാതി നല്‍കിയെന്നും എന്നാല്‍ ഇത് അന്നത്തെ ജില്ലാ കലക്ടര്‍ കൃഷ്ണതേജ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറാതെ വച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു.
V S  Sunilkumar
V S Sunilkumarscreen grab
Updated on
1 min read

തൃശൂര്‍: തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന കൃഷ്ണ തേജക്കെതിരേ ഗുരുതര ആരോപണവുമായി വി എസ് സുനില്‍ കുമാര്‍. തെരഞ്ഞെടുപ്പ് പട്ടികയില്‍ ആളുകളെ ചേര്‍ക്കുന്നത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും പരാതി ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടിയില്‍ പ്രതികരിക്കുകയായിരുന്നു സുനില്‍കുമാര്‍.

Summary

മൂന്നുതവണ ഇതു സംബന്ധിച്ച പരാതി നല്‍കിയെന്നും എന്നാല്‍ ഇത് അന്നത്തെ ജില്ലാ കലക്ടര്‍ കൃഷ്ണതേജ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറാതെ വച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു. ജില്ലാ ഭരണാധികാരി ആയ കലക്ടര്‍ ആരെ സഹായിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്ന് വ്യക്തമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സുനില്‍കുമാര്‍ പറഞ്ഞു.

V S  Sunilkumar
കൊച്ചിയില്‍ 17 കാരി പ്രസവിച്ചു, ബന്ധുവായ യുവാവിനെതിരെ പോക്‌സോ കേസ്

തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ അല്ല തങ്ങളുടെ ശ്രമം. ജനാധിപത്യത്തിന്റെ സംരക്ഷണവും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വീഴ്ചകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നത് ധര്‍മമായതിനാലാണ് തങ്ങള്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അന്നത്തെ ജില്ലാ കലക്ടര്‍ കൃഷ്ണ തേജയെ പേരെടുത്ത് പറഞ്ഞാണ് സുനില്‍കുമാര്‍ വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇരിട്ടി വെളുക്കും മുമ്പേ അദ്ദേഹം ബിജെപി ഉപമുഖ്യമന്ത്രിയുടെ പിഎ ആയി പോയെന്നും സംശയിക്കാതിരിക്കാന്‍ പറ്റില്ലെന്നും സുനില്‍കുമാര്‍ തുറന്നടിച്ചു.

Summary

V S Sunil Kumar has made serious allegations against Krishna Teja, the former Thrissur District Collector.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com