പിഎം ശ്രീ കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; മരവിപ്പിച്ചെന്ന് വാക്കാല്‍ അറിയിച്ചു; വി ശിവന്‍കുട്ടി

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Minister V Sivankutty
Minister V Sivankuttyഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെ വാക്കാല്‍ അറിയിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി. പിഎം ശ്രീ പദ്ധതിയില്‍ ചിലകാര്യങ്ങളില്‍ കുറച്ചുകൂടി വ്യക്തത വരുത്തേണ്ടേണ്ടതുണ്ടെന്ന ഘടകക്ഷികളുടെ ആവശ്യം പരിഗണിച്ച് പദ്ധതി പഠിക്കാന്‍ കാബിനറ്റ് സബ് കമ്മിറ്റി രൂപീകരിച്ച കാര്യവും കേന്ദ്രമന്ത്രിയെ അറിയിച്ചെന്നും രേഖാമൂലം പിന്നീട് അറിയിക്കുമെന്നും വി ശിവന്‍കുട്ടി ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Minister V Sivankutty
തെക്കന്‍ കേരളത്തിന് സമീപം ചക്രവാതചുഴി; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, ജാ​ഗ്രതാ നിർദേശം

റെയില്‍വേയുടെ പരിപാടിയില്‍ ആര്‍എസ്എസിന്റെ ആമുഖഗാനം കുട്ടികളെ കൊണ്ട് പാടിപ്പിച്ചത് തെറ്റായിപ്പോയെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ആര്‍എസ്എസിന്റെ പരിപാടിയിലല്ല ഗണഗാനം പാടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയുടെ പരിപാടിയിലാണ് ഉണ്ടായത്. ദേശീയഗാനമാണ് പാടിയതെങ്കില്‍ മനസിലാക്കാമായിരുന്നു. ഒരാഴ്ചയെങ്കിലും റിഹേഴ്‌സല്‍ ചെയ്ത ശേഷമായിരിക്കില്ലേ കുട്ടികളെ പാടാന്‍ കൊണ്ടുവന്നിട്ടുണ്ടാകുക. മേലില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കുമെന്നും അന്വേഷിക്കുന്നതിനായി വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും ഇക്കാര്യം കേന്ദ്രമന്ത്രിയെ അറിയിച്ചതായും ശിവന്‍കുട്ടി പറഞ്ഞു.

Minister V Sivankutty
മന്ത്രിയുടെ ഗാരിജിലേക്ക് പുതിയ അതിഥി; സ്‌കോര്‍പിയോ എന്‍ സ്വന്തമാക്കി ഗണേഷ് കുമാര്‍

സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Summary

V Sivankutty said the Central Government was informed verbally that the PM SHRI scheme has been frozen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com