'അന്ന് 50 രൂപയ്ക്ക് മിഠായി വാങ്ങി' ; വണ്ടിപ്പെരിയാര്‍ കൊലപാതകത്തില്‍ മൊഴി, തെളിവെടുപ്പ്

പ്രതി പലപ്പോഴും മിഠായി വാങ്ങാറുണ്ടെന്ന് കടയുടമകള്‍ പൊലീസിനോട് പറഞ്ഞു
പ്രതി അര്‍ജുന്‍, തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ / ടെലിവിഷന്‍ ചിത്രം
പ്രതി അര്‍ജുന്‍, തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ / ടെലിവിഷന്‍ ചിത്രം
Updated on
1 min read

കുമളി : വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കേസിലെ പ്രതി അര്‍ജുനുമായി തെളിവെടുപ്പ് നടത്തി. പ്രതി കുട്ടിക്ക് കൊടുക്കാനായി മിഠായി വാങ്ങാറുള്ള, വണ്ടിപ്പെരിയാര്‍ ടൗണിലെ കടകളിലെത്തിയും പൊലീസ് തെളിവെടുത്തു.

പ്രതി പലപ്പോഴും മിഠായി വാങ്ങാറുണ്ടെന്ന് കടയുടമകള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകം നടന്ന ദിവസം അര്‍ജുന്‍ ചോക്ലേറ്റ് വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തി. സംഭവദിവസം പ്രതി 50 രൂപയ്ക്ക് മിഠായി വാങ്ങിയിരുന്നതായും കടയുടമ മൊഴി നല്‍കി. കടയുടമയെ പ്രധാന സാക്ഷിയാക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞമാസം 30 നാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചപ്പോള്‍, കുട്ടി കരഞ്ഞു. ഇതോടെ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായും മൂക്കും പൊത്തിപ്പിടിച്ചു. ബോധരഹിതയായി വീണ കുട്ടി മരിച്ചു എന്നു കരുതി പ്രതി മുറിയില്‍ വാഴക്കുല കെട്ടിയിടുന്ന കയറില്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

2019 നവംബര്‍ മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി അര്‍ജുന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. മിക്ക ദിവസങ്ങളിലും ഇയാള്‍ കുട്ടിക്ക് മിഠായിയും പലഹാരങ്ങളും വാങ്ങി നല്‍കിയിരുന്നു. അശ്ലീല വിഡീയോകള്‍ പതിവായി കാണുന്ന അര്‍ജുന്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com