ഫുള്‍ടൈം യാത്രക്കാര്‍; തിരുവനന്തപുരം - മംഗളൂരു വന്ദേഭാരത് ഓട്ടം 'സൂപ്പര്‍ ഹിറ്റ്' ; രാജ്യത്ത് ഒന്നാമത്

2019ലാണ് രാജ്യത്ത് റെയില്‍വേ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചത്. ഇതിനകം 160 ലധികം സര്‍വീസുകള്‍ നടത്തുന്നു.
Vande Bharat Train
Vande Bharat Train
Edited By:
Updated on: 
1 min read

ചെന്നൈ: മികച്ച യാത്രാനുഭവമാണ് വന്ദേഭാരത് ട്രെയിനുകള്‍ ആളുകള്‍ക്ക് നല്‍കുന്നത്. 2019ലാണ് രാജ്യത്ത് റെയില്‍വേ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചത്. ഇതിനകം 160 ലധികം സര്‍വീസുകള്‍ നടത്തുന്നു. പുതുതായി സ്ലീപ്പര്‍ കോച്ചുകളും ആരംഭിച്ചു.

ഒക്യുപെന്‍സി നിരക്കില്‍ വന്ദേഭാരത് ചെയര്‍കാര്‍ സര്‍വീസുകളാണ് മുന്നില്‍. 2025-26 കാലയളവില്‍ 99.10 ശതമാനമാണ് ട്രെയിനുകളുടെ ഒക്യുപെന്‍സി നിരക്ക്. അതേസമയം രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച ഹൗറ-കാമാഖ്യ വന്ദേഭാരത് സ്ലീപ്പറും ഒക്യുപെന്‍സി നിരക്കില്‍ ഒട്ടും പിന്നില്ലല്ല. 114.54 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ട്രെയിനിന്റെ ഒക്യുപെന്‍സി റേറ്റ്.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് വന്ദേ ഭാരത് സര്‍വീസുകളെ അപേക്ഷിച്ച് തിരുവനന്തപുരം -മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ നിരക്ക് രേഖപ്പെടുത്തി. ട്രെയിനിന്റെ ഒക്യുപെന്‍സി റേറ്റ് 189.35 ശതമാനമാണ്. മംഗളൂരില്‍ നിന്നും തിരുവനന്തുരത്തേക്കുള്ള യാത്രക്കാരുടെ എണ്ണം 174.77 ശതമാനമാണ്. തിരിച്ച് മാംഗളൂരിലേക്ക് 189.35 ശതമാനവും.

2023 സെപ്റ്റംബര്‍ 24-നാണ് തിരുവനന്തപുരം - കാസര്‍കോട് (ആലപ്പുഴ വഴി) വന്ദേഭാരത് എക്‌സ്പ്രസ് ആരംഭിച്ചത്. ആദ്യം എട്ട് കോച്ചായി അവതരിപ്പിച്ച ട്രെയിന്‍ പിന്നീട് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 20 കോച്ചായി ഉയര്‍ത്തിയിരുന്നു.

Summary

Vande Bharattrains record high occupancy in FY26; Thiruvananthapuram-Mangaluru tops at 189.35%

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER