വര്‍ക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജ് അപകടം; ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് അടൂര്‍ പ്രകാശ്

അത്യന്തം ഗൗരവതരമായ സംഭവമാണ് നടന്നതെന്നും അടൂര്‍ പ്രകാശ് കത്തില്‍ പറയുന്നു
അടൂര്‍ പ്രകാശ്
അടൂര്‍ പ്രകാശ്ഫെയ്‌സ്ബുക്ക് ചിത്രം
Updated on
1 min read

തിരുവനന്തപുരം: വര്‍ക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് അടൂര്‍ പ്രകാശ് എംപി. ശാസ്ത്രീയ പഠനം നടത്തിയിരുന്നോ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ, പദ്ധതിയില്‍ അഴിമതി നടന്നോ എന്നീ വിഷയങ്ങള്‍ അന്വേഷണപരിധിയില്‍ വരണമെന്നാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അത്യന്തം ഗൗരവതരമായ സംഭവമാണ് നടന്നതെന്നും അടൂര്‍ പ്രകാശ് കത്തില്‍ പറയുന്നു.

വര്‍ക്കലയില്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് നിര്‍മിച്ചതെന്ന് വിവരാവകാശ കമ്മീഷന്റെ മറുപടി രേഖയില്‍ വ്യക്തമാക്കിയിരുന്നു. തീരദേശപരിപാലന ചട്ടങ്ങള്‍ പാലിച്ചില്ലെന്നും കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ലെന്നും രേഖയില്‍ പറയുന്നു. ടൂറിസം ഡയറക്ടര്‍ പി ബി നൂഹിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

അടൂര്‍ പ്രകാശ്
പുഴയില്‍ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിവരാവകാശ രേഖപ്രകാരം മനസിലാക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനും കോളജ് അധ്യാപകനുമായ സഞ്ജീവ് എന്നയാള്‍ നല്‍കിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് വീഴ്ച സംഭവിച്ചതായുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്നലെ വൈകിട്ടാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് 15 പേര്‍ കടലില്‍ വീണത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister V.D. Satheesan has responded with appreciation and wishes to a letter from Priscilla Praveen
Sukumara Kurup
today top five news
Adoor Gopalakrishnan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com