​'കൊച്ചിയിലെ കാറ്റ് കൊണ്ടാൽ കാറ്റു പോകും, എന്നാൽ തിരുവനന്തപുരം ആഹാ'; വിവാദമായതിന് പിന്നാലെ പോസ്റ്റർ നീക്കി വർക്കല ​ഗവ. ആശുപത്രി

ശുദ്ധവായു ശ്വസിക്കുന്നത് പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ട് തയ്യാറാക്കിയ പോസ്റ്ററാണ് വിവാദമായത്.
Government Taluk Hospital Varkala
Government Taluk Hospital Varkalaspecial arrangement
Updated on
1 min read

തിരുവനന്തപുരം: പോസ്റ്റർ വിവാദമായതിന് പിന്നാലെ നീക്കം ചെയ്ത് വർക്കല താലൂക്ക് ​ഗവൺമെന്റ് ആശുപത്രി. 'കൊച്ചിയിലെ കാറ്റ് കൊണ്ടാൽ കാറ്റു പോകും, എന്നാൽ തിരുവനന്തപുരം ആഹാ!!!' എന്ന പോസ്റ്ററാണ് വിവാദമായത്.

Government Taluk Hospital Varkala
ഒന്നാംക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു, പരിശോധനയില്‍ തെളിഞ്ഞത് പേവിഷബാധ

ശുദ്ധവായു ശ്വസിക്കുന്നത് പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ട് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റി തയ്യാറാക്കിയ പോസ്റ്ററാണ് വിവാദമായി മാറിയത്. ആശുപത്രിയിൽ എത്തിയവർ പോസ്റ്ററിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് രൂക്ഷ വിമർശനമുയർന്നത്.

Government Taluk Hospital Varkala
ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് 24 കോടിയിലധികം; പ്രതി പണം ഉപയോ​ഗിച്ചത് വിദേശത്ത് ഖനികൾ വാങ്ങാൻ

ഉടൻ തന്നെ അധികൃതർ പോസ്റ്റർ നീക്കം ചെയ്തു. 'പുലിവാൽ കല്യാണം' എന്ന സിനിമയിൽ നടൻ സലിം കുമാർ പറയുന്ന ഡയലോ​ഗ് പോസ്റ്ററിന് ഉപയോ​ഗിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.

Summary

Varkala Government Taluk Hospital removes poster after controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com