'തപോമയിയുടെ അച്ഛന്‍'; 49-ാമത് വയലാര്‍ അവാർഡ് ഇ സന്തോഷ് കുമാറിന്

ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണ് പുരസ്‌കാരം സമ്മാനിക്കുന്നത്
Vayalar Award 2025 E Santhosh Kumar
Vayalar Award 2025 E Santhosh Kumar
Updated on
1 min read

തിരുവനന്തപുരം: 49ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരം ഇ സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛന്‍ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ടിഡി രാമകൃഷ്ണന്‍, എന്‍ പി ഹാഫീസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരടങ്ങുന്ന സമിതിയാണ് ഇ സന്തോഷ് കുമാറിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

Vayalar Award 2025 E Santhosh Kumar
അത് കോടീശ്വരനല്ല, 'കോടീശ്വരി'; മാധ്യമങ്ങളെ കാണാന്‍ താത്പര്യമില്ല; 25 കോടിയുടെ ഉടമ കാണാമറയത്ത് തുടരും

തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ 'സോനാറ്റ' ഹാളില്‍ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളും വയലാര്‍ ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ആണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്.

Vayalar Award 2025 E Santhosh Kumar
'ജനിച്ചമതം നോക്കിയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയെന്ന് പറയുന്നു'; മുസ്ലീംലീഗിന് വർഗീയ അജണ്ടയെന്ന് പി സരിന്‍

നോവല്‍, ചെറുകഥ എന്നിവയില്‍ ഇ സന്തോഷ് കുമാറിന് മലയാളത്തിന് നല്‍കിയത് മികച്ച സംഭാവനകളാണെന്നും ജൂറി വിലയിരുത്തി. പുരസ്താര നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇ സന്തോഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പുരസ്‌കാരങ്ങള്‍ മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനവും ഉത്തരവാദിത്തവുമാണെന്നും ഇ സന്തോഷ് കുമാര്‍ പ്രതികരിച്ചു. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകീട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് അവാര്‍ഡ് വിതരണം ചെയ്യും.

വയലാര്‍ അവര്‍ഡിന് പുറമെ മികച്ച കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2012 ല്‍ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച അന്ധകാരനഴി ഉള്‍പ്പെടെ ഏഴു നോവലുകളും രചിച്ചിട്ടുണ്ട്.

The 49th Vayalar Award Award went to E. Santhosh Kumar. The award was given for the book Tapomayi Achan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com