വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രം/ഫയല്‍ ചിത്രം
വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രം/ഫയല്‍ ചിത്രം

സഞ്ചാരികളുടെ ഒഴുക്ക്; വാഴച്ചാല്‍- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു

വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് വാഴച്ചാല്‍- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു
Published on

തൃശൂര്‍: വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് വാഴച്ചാല്‍- മലക്കപ്പാറ റൂട്ടിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. ടാറിങ് നടത്താനാണ് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാല്‍ വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് നിയന്ത്രണം തല്‍ക്കാലം ഒഴിവാക്കുകയായിരുന്നു.

വാഴച്ചാല്‍ ചെക്ക്‌പോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്ക്‌പോസ്റ്റ് വരെ ഇന്നുമുതൽ ജൂണ്‍ രണ്ടുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് അവധിക്കാലമായതിനാല്‍ ചാലക്കുടി -വാല്‍പ്പാറ റൂട്ടിലെ വിനോദ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് താല്‍ക്കാലമായി പിന്‍വലിച്ചത്. അതേസമയം, അടുത്ത തിങ്കളാഴ്ച മുതല്‍ വാഴച്ചാല്‍, മലക്കപ്പാറ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com